തൊടുപുഴ: ഇടുക്കി പ്രസ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ ജ്യോതി സൂപ്പർ ബസാറിലുള്ള വി.ടി.ഹോമിയോ മെഡിക്കൽ സുമായി സഹകരിച്ച് മാധ്യമപ്രവർത്തകർക്ക് മഴക്കാല സൗജന്യ ഹോമിയോ പ്രതിരോധമരുന്ന് വിതരണം നടത്തി. വി.ടി.ഹോമിയോ മെഡിക്കൽസ് പ്രൊ പ്രൈറ്റർ റ്റോബി തോമസ് മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് സോജൻ സ്വരാജ് അധ്യക്ഷത വഹിച്ചു.
അരിക്കുഴ സർക്കാർ ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ(ആയുഷ് ) ഡോ. റോസി റ്റോബി മഴക്കാല രോഗങ്ങൾ സംബന്ധിച്ചും മരുന്നിന്റെ ഉപയോഗക്രമം സംബന്ധിച്ചും വിശദീകരിച്ചു. പ്രസ് ക്ലബ് വൈസ് പ്രഡിഡൻറ് എം.ബിലീന, ജോയിൻറ് സെക്രട്ടറി പി.കെ.എ ലത്തീഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എം.എൻ സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി ജയ്സ് വാട്ടപ്പള്ളി സ്വാഗതവും വൈസ് പ്രസിഡൻറ് അഫ്സൽ ഇബ്രാഹിം നന്ദിയും പറഞ്ഞു.





