കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സ്ത്രീയ്ക്ക് അണലികടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിലെ പേ വാർഡിൽ വ്യാഴാഴ്‌ച അർദ്ധരാത്രിയാണ് സംഭവം.
പ്രസവത്തിന് മകൾക്ക് കൂട്ടിരിക്കാൻ എത്തിയ ലത ആശുപത്രിയിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടന്നപ്പോഴാണു അണലിയുടെ കടിയേറ്റത്. ഉടൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.