Timely news thodupuzha

logo

ഹിജാബ് ഓപ്പറേഷൻ തിയെറ്ററിൽ ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യം; എതിർപ്പ് പ്രകടിപ്പിച്ച് ഐ.എം.എ, മുൻഗണന രോഗിയുടെ സുരക്ഷയ്ക്കാവണെന്ന് ഡോ.സുൽഫി നൂഹു

തിരുവനന്തപുരം: ഓപ്പറേഷൻ തിയെറ്ററിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാതെ ഐ.എം.എ. ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്ത് പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡണങ്ങളെന്നും പ്രാധാന്യം നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും ഐ.എം.എ നിലപാട് വ്യക്തമാക്കി.

ഓപ്പറേഷൻ തിയെറ്ററിൽ മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്ക്കാണെന്നും അണുബാധ ഉണ്ടാകാത്ത സാഹചര്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും ഐ.എം.എ സംസ്ഥാന പ്രസിഡൻറ് ഡോ.സുൽഫി നൂഹു പ്രതികരിച്ചു.

ശ​​സ്ത്ര​​ക്രി​​യ​​യു​​ടെ സ​​മ​​യ​​ത്തും ലോ​​ങ് സ്ലീ​​വ് സ്‌​​ക്ര​​ബ് ജാ​​ക്ക​​റ്റ്, ഹി​​ജാ​​ബ് പോ​​ലെ തല മ​​റ​​യ്ക്കു​​ന്ന ത​​ര​​ത്തി​​ലു​​ള്ള സ​​ർജി​​ക്ക​​ൽ ഹൂ​​ഡ് എന്നിവ ധ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ൽക​​ണ​​മെ​​ന്നാ​​ണ് ആ​​വ​​ശ്യം. എ​​ന്നാ​​ൽ, ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ത​​ന്നെ ഓ​​പ്പ​​റേ​​ഷ​​ൻ തി​​യെ​​റ്റ​​റു​​ക​​ളി​​ലെ വ​​സ്ത്ര​​ങ്ങ​​ൾ​​ക്കു നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ട മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളു​​ണ്ടെ​​ന്നും അ​​തു മാ​​റ്റാ​​നാ​​വി​​ല്ലെ​​ന്നും മു​​തി​​ർ​​ന്ന ഡോ​​ക്റ്റ​​ർ​​മാ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

‘ഹോസ്പിറ്റൽ മാനദണ്ഡങ്ങൾ അനുസരിച്ചും ഓപ്പറേഷൻ റൂം നിർദേശങ്ങൾ പിന്തുടർന്നും ഹിജാബ് ധരിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. എന്നാൽ ലോകത്തിൻറെ മറ്റു പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങൾ നൽകുന്ന കമ്പനികളുണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയിൽ ലഭ്യവുമാണ്. അതുകൊണ്ട് ഫുൾ സ്ലീവ് സ്ക്രബ് ജാക്കറ്റും സർജിക്കൽ ഹൂഡ്സും ധരിക്കാൻ അനുവദിക്കണം’, കത്തിൽ പറയുന്നു

2020 എം​​ബി​​ബി​​എ​​സ് ബാ​​ച്ചി​​ലെ ഒ​​രു വി​​ദ്യാ​​ർ​​ഥി​​നി ഈ ​​മാ​​സം 26ന് ​​എ​​ഴു​​തി​​യ ക​​ത്തി​​ൽ 2018, 2021, 2022 ബാ​​ച്ചു​​ക​​ളി​​ലെ ആ​​റു വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളും ഒ​​പ്പി​​ട്ടു​​ണ്ട്. “ഓ​​പ്പ​​റേ​​ഷ​​ൻ തി​​യെ​​റ്റ​​റി​​നു​​ള്ളി​​ൽ ത​​ല​​യും കൈ​​ക​​ളും മ​​റ​​യ്ക്കാ​​ൻ ത​​ങ്ങ​​ളെ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല. മ​​ത​​വി​​ശ്വാ​​സ​​മ​​നു​​സ​​രി​​ച്ച് മു​​സ്‌​​ലിം സ്ത്രീ​​ക​​ൾക്ക് എ​​ല്ലാ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ലും ഹി​​ജാ​​ബ് നി​​ർബ​​ന്ധ​​മാ​​ണ്. ഹി​​ജാ​​ബ് ധ​​രി​​ക്കു​​ന്ന ഞ​​ങ്ങ​​ൾക്ക് മ​​ത​​പ​​ര​​മാ​​യ വ​​സ്ത്ര​​ങ്ങ​​ൾ ധ​​രി​​ക്കാ​​നും, ഓ​​പ്പ​​റേ​​ഷ​​ൻ റൂം ​​ച​​ട്ട​​ങ്ങ​​ൾ പാ​​ലി​​ക്കാ​​നു​​മു​​ള്ള സ​​ന്തു​​ലി​​താ​​വ​​സ്ഥ ക​​ണ്ടെ​​ത്താ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​ണ്”- ക​​ത്തി​​ൽ പ​​റ​​യു​​ന്നു.

എന്നാൽ, ഓ​​പ്പ​​റേ​​ഷ​​ൻ തി​​യെ​​റ്റ​​റി​​ൽ ഹി​​ജാ​​ബ് അ​​നു​​വ​​ദി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജ് പ്രി​​ൻസി​​പ്പ​​ൽ ഡോ. ​​ലി​​ന​​റ്റ് ജെ. ​​മോ​​റി​​സ് വ്യ​​ക്ത​​മാ​​ക്കി. സാ​​ർ​​വ​​ത്രി​​ക​​മാ​​യി അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ട അ​​ണു​​വി​​മു​​ക്ത മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ചു മാ​​ത്ര​​മേ മു​​ന്നോ​​ട്ടു പോ​​കാ​​ൻ ക​​ഴി​​യൂ. ശാ​​സ്ത്രീ​​യ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ മാ​​റ്റാ​​നാ​​വി​​ല്ല.

കൈ​​മു​​ട്ടു മു​​ത​​ൽ താ​​ഴേ​​യ്ക്ക് ഇ​​ട​​യ്ക്കി​​ടെ കൈ ​​സാ​​നി​​റ്റൈ​​സ് ചെ​​യ്യേ​​ണ്ട സാ​​ഹ​​ച​​ര്യം ഓ​​പ്പ​​റേ​​ഷ​​ൻ റൂ​​മു​​ക​​ളി​​ലു​​ണ്ട്. ഇ​​ക്കാ​​ര്യം ആ ​​വി​​ദ്യാ​​ർഥി​​ക​​ളോ​​ടു പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. രോ​​ഗി​​ക​​ളു​​ടെ സു​​ര​​ക്ഷ​​യാ​​ണു പ്ര​​ധാ​​നം.

ശ​​സ്ത്ര​​ക്രി​​യാ വി​​ദ​​ഗ്ധ​​രെ​​യും അ​​ണു​​ബാ​​ധാ സ്പെ​​ഷ്യ​​ലി​​സ്റ്റു​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി സ​​മി​​തി രൂ​​പീ​​ക​​രി​​ച്ച് ച​​ർ​​ച്ച ചെ​​യ്ത് തീ​​രു​​മാ​​ന​​മെ​​ടു​​ക്കും- 32 വ​​ർ​​ഷ​​മാ​​യി അ​​ന​​സ്തെ​​റ്റി​​സ്റ്റാ​​യ പ്രി​​ൻ​​സി​​പ്പ​​ൽ പ​​റ​​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *