തിരുവനന്തപുരം: അഞ്ചുതെങ്ങിൽ നാലുവയസുകാരിയെ കടിച്ച തെരുവുനായക്ക് പേവിഷബാധയെന്ന് സ്ഥീരികരണം. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവുനായ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികത്സയിലാണ്. സംഭവശേഷം പ്രദേശത്തൂടെ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവുനായ ചത്തിരുന്നു. പരിശോധന ഒന്നും നടത്താതെ നായയെ കുഴിച്ചുമൂടിയത് പ്രതിഷേധത്തിനിടയാക്കി.
ഇതിനിടയിൽ തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ.വെറ്ററിനറി സർജൻ എസ് ജസ്നയുടെ മേൽനേട്ടത്തിൽ നായയെ പുറത്തെടുത്ത് പരിശോധനയ്ക്ക് അയച്ചു. സാംപിൾ പരിശോധിച്ച റിപ്പോർട്ടിൽ നായക്ക് പേവിഷബാധയുണ്ടായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.