Timely news thodupuzha

logo

ഇടുക്കിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: ഇടുക്കി ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ 15ാം വാർഡ് പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പടമുഖത്തെ ബീനാ ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കും.

ഈ ഫാമിൽ 250 ഓളം പന്നികളുണ്ടായിരുന്നു. പനിയെ തുടർന്ന് പന്നികൾ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാംപിളുകൾ ശേഖരിച്ച് ബംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കായി അയച്ചിരുന്നു. പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ അഞ്ച് വാർഡുകളാണ് ഈ രോഗബാധിത മേഖലയിൽ ഉൾപ്പെടുക. ഇവിടെ പന്നി മാംസം വിൽക്കുന്നതും പന്നികളെ കൊണ്ടുപോകുന്നതും നിരോധനം ഏർപ്പെടുത്തി.

നേരത്തെ ജില്ലയിൽ വ്യാപകമായി പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. പനി ബാധിച്ച പന്നികളെ വിൽപന നടത്തിയോ എന്ന കാര്യം അന്വേഷിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ്, ഇരിട്ടി ആറളം പഞ്ചായത്തിലെ സ്വകാര്യ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *