കോട്ടയം: കൊട്ടാരക്കര താലൂക്ക്യി ആശുപത്രിയിൽ പ്രതിയുടെ കുത്തേറ്റ് അതി ദാരുണമയി കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസിന്റെ മാതാപിതാക്കൾ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐയ്ക്ക് കേസ് കൈമാറണമെന്ന് പറഞ്ഞ് കോടതിയുടെ സഹായം തേടിയിരിക്കുന്നത്. സുരക്ഷാവീഴ്ചകൾ പരിശോധിച്ചില്ലെന്നും സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്.