നാളെ ലോക ഹെപ്പറ്റൈറ്റിസ് ദിനം, രോഗസാധ്യതയെയും പ്രതിരോധത്തെയും കുറിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ പരിശോധന നടത്തുകയും രോഗസാധ്യത കൂടിയവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും ചെയ്യണം. ഓരോ ദിവസവും കരൾ നിശബ്ദമായി നിരവധി സുപ്രധാന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് രോഗവും നിശബ്ദമായാണ് പ്രവർത്തിക്കുന്നത്. ഹെപ്പറ്റൈറ്റിസ് ബാധിതരായ പലരിലും രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ ദീർഘനാൾ വേണ്ടിവന്നേക്കാം. ഇത് യഥാസമയം രോഗം തിരിച്ചറിയാതെ പോകുന്നതിന് കാരണമാകുന്നു. പലപ്പോഴും കരൾ രോഗങ്ങളോ, അർബുദമോ ആകുമ്പോഴാണ് പലരും ഹെപ്പറ്റൈറ്റിസ് ബി-യോ,









































