Timely news thodupuzha

Positive

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: കഴിഞ്ഞ കുറച്ചു വർഷങ്ങളായി കാലവർഷം വലിയ ദുരന്തങ്ങൾ വാരി വിതറി, വലിയ നാശ നഷ്ടങ്ങൾ ബാക്കി വെച്ചാണ് കടന്നു പോകുന്നത്.ഒരുപാടു ജീവഹാനിയും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. അതിനെക്കാളേറെയാണ് കച്ചവടക്കാർക്ക് ജീവന് തുല്യമായ സാമ്പത്തിക നഷ്ടങ്ങൾ.ഏറ്റവും ചെറിയ ഷോപ്പിൽ പോലും മിനിമം 10 ലക്ഷം രൂപയെങ്കിലും മുതൽ മുടക്കുള്ളവരാണ് വസ്ത്ര വ്യാപാരികൾ. കടയിൽ വെള്ളം കയറിപോയാൽ പിന്നെ ഒന്നിനും ഉപയോഗിക്കാനാകാത്തവയാണ് വസ്ത്രങ്ങൾ. ഒരുപാട് വസ്ത്ര വ്യാപാരികൾ ഇക്കാലയളവിൽ ജീവിതം വഴി മുട്ടുന്ന അളവിൽ സാമ്പത്തിക ബാധ്യതകളിൽ ആയി പോയിട്ടുണ്ട്. …

വസ്ത്ര വ്യാപാരികൾക്കു മഴക്കാല കെടുതികളിൽ ഒരു കൈത്താങ്ങ്; കെ.റ്റി.ജി.എ വോളന്റീർ ടീം അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു

തൊടുപുഴ: ഇൻസ്റ്റല്ലേഷൻ പ്രോജെക്ടിന്റെയും സാമൂഹ്യസേവനത്തിന്റെയും വിദ്യാഭ്യാസ പിന്തുണാ പ്രവർത്തനങ്ങളുടെയും ഭാഗമായി കുമാരമംഗലം ഗവൺമെന്റ് എൽ.പി. സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി വിജയകരമായി സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കായി വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് അവരുടെ പഠനത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. ലയൺസ് ക്ലബ് സോൺ ചെയർപേഴ്സൺ അജീവ് പുരുഷോത്തമൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് തൊടുപുഴ പ്രസിഡന്റ് സുനിൽ അഗസ്റ്റിൻ ചെട്ടി പ്പറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ഷാമോൻ ലൂക്ക് എന്നിവർ …

കുമാരമംഗലം ഗവ. എൽ.പി സ്കൂളിൽ സ്കൂൾ ബാഗ് വിതരണ പദ്ധതി സംഘടിപ്പിച്ചു Read More »

അർജൻ്റീന ‘തൂഫാനാകും’, പണ്ട് ഗോളിയായിരുന്നു; ഫുട്ബോൾ കഥകൾ പങ്കുവച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫിഫ ലോകകപ്പിൽ അർജൻ്റീന ‘തൂഫാൻ’ ആകുന്നതും കാത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പണ്ടേ ഫുട്ബോൾ പ്രേമിയായിരുന്ന താൻ കുട്ടിക്കാലത്ത് കളിക്കുമ്പോൾ ഗോളിയായിരുന്നു. എതിരാളികളുടെ നീക്കം മുന്നിൽ കണ്ട് ഗോൾ തടയുകയാണ് ലക്ഷ്യം. മറഡോണയിൽ തുടങ്ങി മെസ്സി വരെ എത്തി നിൽക്കുന്ന അർജൻ്റീനിയൻ താരനിര എന്നും ഇഷ്ടമാണ്. 36 വർഷത്തെ കാത്തിരിപ്പിനു ശേഷം ഖത്തർ ലോകകപ്പിൽ അർജൻ്റീന ചരിത്രം കുറിച്ചു. ഇക്കുറി മെക്സികോ-അമേരിക-കാനഡ ലോകകപ്പിൽ കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലോകകപ്പിൻ്റെ പശ്ചാത്തലത്തിൽ …

അർജൻ്റീന ‘തൂഫാനാകും’, പണ്ട് ഗോളിയായിരുന്നു; ഫുട്ബോൾ കഥകൾ പങ്കുവച്ച് രമേശ് ചെന്നിത്തല Read More »

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു

ലേഖനം:– ഡോ. കൃഷ്ണ സേതുലക്ഷ്മി ബി.എ.എം.എസ് എം.ഡി കേരളത്തിൽ മഴക്കാലം ആരംഭിക്കുന്നത് ഏതാണ്ട് മെയ് മാസം അവസാനത്തോടെയാണ്. മൺസൂൺ എന്നറിയപ്പെടുന്ന ഈ മഴക്കാലം വേനൽക്കാലത്തേ തുടർന്ന് പെട്ടെന്നുണ്ടാകുന്നതും ജൂൺ, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ തുടർച്ചയായി നൂണ്ട് നിൽക്കുന്നതുമാണ്. മൺസൂണിന് ശേഷം ഒരു മാസക്കാലത്തോളം തുലാവർഷം എന്ന് അറിയപ്പെടുന്ന മഴക്കാലവും ഉണ്ട്. അതികഠിനമായ വേനൽചൂട് മാത്രമല്ല മഴക്കാലത്ത് പോലും തെളിയുന്ന വെയിലിന് അസഹ്യമായ ചൂട് നമുക്ക് അനുഭവപ്പെടുന്നു. തപിച്ച് കിടക്കുന്ന ഭൂമിയിലേക്ക് പെടടെന്ന് മഴ പെയ്യുമ്പോഴുണ്ടാകുന്ന കാലാവസ്ഥ …

മഴക്കാല ആരോഗ്യ സംരക്ഷണം ആയൂർവ്വേദത്തിലൂടെ; ഡോ. കൃഷ്ണ സേതുലക്ഷ്മി എഴുതുന്നു Read More »

മസ്തിഷ്‌കത്തിന്റെ രഹസ്യ ഭാഷ; ആന്റണി പുത്തൻപുരക്കൽ എഴുതുന്നു

ആന്റണി പുത്തൻപുരക്കൽ മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിപ്പമേറിയതും വികാസപരമായി ഏറ്റവും പുരോഗമിച്ചതുമായ ഘടകമാണ് അഗ്രമസ്തിഷകപാളി (frontal lobe). ഇത് നമ്മുടെ നെറ്റിയുടെ തൊട്ടുപിന്നിലായി സ്ഥിതിചെയ്യുന്നു. ഉയർന്ന തലത്തിലുള്ള വൈജ്ഞാനിക പ്രവർത്തനങ്ങളുടെ (higher-order cognitive processes) കേന്ദ്രമായ ഈ ഭാഗം, മനുഷ്യന്റെ ചിന്ത, വികാരം, പ്രവൃത്തി എന്നിവയെ ഏകോപിപ്പിക്കുന്ന ഒരു നിർണായക നിയന്ത്രണ ഘടകമായി പ്രവർത്തിക്കുന്നു.അഗ്രമസ്തിഷകപാളിയിൽ സ്വമേധയായുള്ള പേശിചലനങ്ങളെ നിയന്ത്രിക്കുന്ന പ്രാഥമികവും ദ്വിതീയവുമായ മോട്ടോർ മേഖലകൾ ഉൾക്കൊള്ളുന്നു. ഇതോടൊപ്പം, ഉള്ളിൽ രൂപപ്പെടുന്ന ആശയങ്ങളെ ഭാഷാരൂപത്തിൽ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഭാഷാനിർമ്മാണവുമായി …

മസ്തിഷ്‌കത്തിന്റെ രഹസ്യ ഭാഷ; ആന്റണി പുത്തൻപുരക്കൽ എഴുതുന്നു Read More »

ആർ സാംബന് പരിസ്ഥിതിമിത്രം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി -കാലാവസ്ഥ വ്യതിയാന വകുപ്പിന്റെ പരിസ്ഥിതിമിത്രം പുരസ്കാരത്തിന് ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആർ സാംബൻ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ നടക്കുന്ന സംസ്ഥാനതല പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ സമ്മാനിക്കും. കാലാവസ്ഥ വ്യതിയാനവും അനുബന്ധദുരന്തങ്ങളും വിവിധ ആവാസവ്യവസ്ഥകളിലെ പാരിസ്ഥിതിക പ്രശ്‌നങ്ങൾ തുടങ്ങിയവ സംബന്ധിച്ച് കഴിഞ്ഞ വർഷം ജനയുഗം പ്രസിദ്ധീകരിച്ച വിവിധ പരമ്പരകളും ഫീച്ചറുകളുമാണ് സാംബനെ മാധ്യമ വിഭാഗത്തിൽ പുരസ്‌കാരത്തിന് അർഹനാക്കിയത്. …

ആർ സാംബന് പരിസ്ഥിതിമിത്രം പുരസ്കാരം Read More »

ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദേവാരണ്യം’ എന്ന പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദേവസ്വം വകുപ്പ് തുടക്കമിടും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും വനംവകുപ്പിൻറെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങൾക്ക് കീഴിലെ 3087 ക്ഷേത്രങ്ങളിലും ‘ദേവാരണ്യം’ നടപ്പിലാക്കും. ക്ഷേത്രപരിസരങ്ങളിൽ ഒരുവർഷം കൊണ്ട് ഒരു ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. തെച്ചി, അരളി തുടങ്ങിയ ചെടികൾ നട്ട് പരിപാലിക്കും. …

ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും Read More »

പൊതുവിദ്യാഭ്യാസ മേഖല നാടിൻ്റെ സമ്പത്തെന്ന് റോയി കെ പൗലോസ് എം.എൽ.എ: ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി

ഇടുക്കി: പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ സമ്പത്താണെന്ന് റോയി.കെ.പൗലോസ് എം.എൽ.എ. ഇടുക്കി ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും നാടിൻ്റെ മാറ്റമാണ്. സർക്കാർ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് നൽകുന്ന പരിഗണന ചെറുതല്ല. പലവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിൻ്റെ വ്യത്യസ്ത മേഖലയിലുള്ള ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നത്. ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനമാണ് ഇടുക്കി ജില്ല …

പൊതുവിദ്യാഭ്യാസ മേഖല നാടിൻ്റെ സമ്പത്തെന്ന് റോയി കെ പൗലോസ് എം.എൽ.എ: ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി Read More »

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി

കരിമണ്ണൂർ: യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി. തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം സ്കൂൾ മാനേജർ ഫാദർ ജെയിംസ് ഐക്കരമറ്റത്തിന്റെ അധ്യക്ഷയിൽ വാർഡ് മെമ്പറും കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ജോയി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റി എല്ലാ വർഷവും നടത്തപ്പെടുന്ന പഠന സഹായ വിതരണം ഈ വർഷവും തൊമ്മൻകുത്ത് സെന്റ് ജോസഫ് എൽ.പി സ്കൂളിലെ എല്ലാ കുട്ടികൾക്കും നൽകി. …

യൂത്ത് കോൺഗ്രസ്സ് കരിമണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ പഠന സഹായം വിതരണം നടത്തി Read More »

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി

കൊച്ചി: ഒമ്പത് വർഷത്തെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി മാറിയ യുവതിയുടെ ജീവിതം സോഷ‍്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. മലയാളിയും സംരംഭകയുമായ നെസ്രിൻ മിദ്‌ലാജ് യാദൃശ്ചികമായാണ് ഈ ഓട്ടോ ഡ്രൈവറെ കാണാനിടയായത്. ഇതിൻറെ വിഡിയോ നെസ്‌റിൻ സോഷ‍്യൽ മീഡിയയിൽ പങ്കുവച്ചതോടെയാണ് കൂടുതൽ കാഴ്ചക്കാരിലേക്ക് എത്തിയത്. കോർപ്പറേറ്റ് ലോകത്തെ മാനസിക സമ്മർദത്തിൽ നിന്നും മോചനം നേടാൻ വേണ്ടിയാണ് ജോലി ഉപേക്ഷിച്ചതെന്നും ഇപ്പോൾ ഓട്ടോ ഓടിച്ച് മാസം 60,000 രൂപയോളം സമ്പാദിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ഏറ്റവും ശക്തമായ കഥകൾ …

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവറായി യുവതി Read More »

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു

തൊടുപുഴ: മുൻസിപ്പൽ യു.പി സ്കൂളിരിന് 2024 – 2025 വർഷത്തെ ആസ്‌തി വികസന ഫണ്ടിൽ നിന്നും മുൻ എം.എൽ.എ പി.ജെ ജോസഫ് അനുവദിച്ച 22 ലക്ഷം രൂപ നൽകി വാങ്ങിയ സ്കൂൾ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചീഫ് നടന്നു. നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഫ്ലാ​ഗ് ഓഫ് നിർവഹിച്ചു. സ്കൂളിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ ദീപക്, വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ …

വെങ്ങല്ലൂർ റ്റി.എം.യു.പി സ്കൂളിന് മുൻ എം.എൽ.എ അനുവദിച്ച തുക ഉപയോ​ഗിച്ച് വാങ്ങിയ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു Read More »

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം: സംസ്ഥാനത്ത് വി.ഡി സതീശൻ സർക്കാരിൻറെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം. ഗവർണർ രാജേന്ദ്ര അർലേക്കർക്കൊപ്പം സംസ്ഥാന പൊലീസ് മേധാവി രവദ ചന്ദ്രശേഖർ നിയമസഭയ്ക്കുള്ളിൽ പ്രവേശിച്ചു. പിന്നീട് മറ്റൊരു വഴിയിലൂടെ ഇദ്ദേഹം പുറത്തേക്ക് പോവുകയായിരുന്നു. സഭയ്ക്ക് അകത്ത് കടക്കാൻ പ്രോട്ടോകോൾ പ്രകാരം ഡിജിപിക്ക് അനുമതിയില്ല. എന്നിട്ടും ഡിജിപി പ്രവേശിച്ചു. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. പ്രോട്ടോകോൾ ലംഘനം ഉദ്യോഗസ്ഥരും ശ്രദ്ധയിപ്പെടുത്തി. സഭാതലത്തിൽ പ്രവേശിച്ച ശേഷം മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്ത് …

നയപ്രഖ്യാപന പ്രസംഗത്തിനിടെ ഗുരുതര ചട്ടലംഘനം Read More »

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി

തൊമ്മൻകുത്ത്: മഴയെത്തിയതോടെ ജല സമൃദ്ധിയിലായ ആനചാടിക്കുത്തിലേക്ക് സഞ്ചരികളുടെ പ്രവാഹം. കുത്തിന് മുകളിൽ വരെ വലിയ വാഹനങ്ങൾ എത്താനുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ പൂർത്തിയായതോടെ വാഹനങ്ങളുടെ നീണ്ട നിര അവധി ദിനത്തിൽ പോലും രൂപപ്പെട്ടു. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ എത്തുന്നുണ്ട്. റോഡ് പണി പൂർത്തിയാകുന്നതിന് മുമ്പ് കുത്തിന് താഴെ വാഹനങ്ങൾ ഇട്ടിട്ട് കുത്തനെയുള്ള കയറ്റം നടന്നു കയറിയാണ് സഞ്ചരികൾ എത്തിയിരുന്നത്. പ്രായമായ സഞ്ചരികൾക്ക് ഇത് ബുദ്ധിമുട്ട് ആയിരുന്നു. വാഹനങ്ങൾക്ക് കുത്തിന് തൊട്ട് അടുത്ത് വരെ എത്താൻ കഴിയുമെന്നത് …

ജല സമൃദ്ധിയിൽ ആനചാടികുത്ത്; സഞ്ചരികളുടെ ഒഴുക്കു തുടങ്ങി Read More »

‘പൊതുഇടം ശുചിത്വമുള്ളിടം’ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

ഇടുക്കി: കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പൊതു ഇടങ്ങളെ ശുചിത്വമുള്ളയിടങ്ങളാക്കുന്നു. അംഗനവാടികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഹോമിയോ ആശുപത്രികൾ, സ്കൂളുകൾ, കാത്തിരുപ്പുകേന്ദ്രങ്ങൾ എന്നിങ്ങനെ വിവിധ പൊതു ഇടങ്ങൾ ശുചിത്വ പൂര്ണമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വൃത്തിയും വെടിപ്പും ഉള്ള ഇടങ്ങൾ സമൂഹ നന്മക്ക് എന്ന കരുതലോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മരിയാപുരം പഞ്ചായത്തിലെ നാരകക്കാനം ഹോമിയോ ഡിസ്പെന്സറിയുടെ പരിസരങ്ങൾ വൃത്തിയാക്കികൊണ്ട് തുടക്കം കുറിച്ച …

‘പൊതുഇടം ശുചിത്വമുള്ളിടം’ പദ്ധതിയുമായി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ഇന്റർനാഷണൽ നഴ്സസ് ദിനാചരണം നടത്തി. എം.ജി.സർവ്വകലാശാലാ രജിസ്ട്രാർ പ്രഫ ഡോ.ബിസ്മി ​ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ മുഖങ്ങളാണ് നഴ്സുമാരെന്നു ഡോ. ബിസ്മി ​ഗോപാലകൃഷ്ണൻ പറഞ്ഞു. രോ​ഗികളുടെയും കുടുംബത്തിന്റെയും വിശ്വാസം നിലനിർത്തി ആരോ​ഗ്യരം​ഗത്ത് നഴ്സുമാർ നടത്തുന്ന സമർപ്പണം ഏറ്റവും മഹത്തരമാണെന്നും ഡോ. ബിസ്മി പറഞ്ഞു. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സിഇഒ റവ. ഫാ. മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. ചീഫ് നഴ്സിം​ഗ് ഓഫിസർ ലഫ്.കേണൽ മജല്ല മാത്യു തീം …

മാർ സ്ലീവാ മെഡിസിറ്റിയിൽ നഴ്സസ് ദിനാചരണം നടത്തി Read More »

“തലമുറകളുടെ പാലം: അകലം കുറയ്ക്കാനുള്ള പുതിയ വഴികൾ”; രവി തൊടുപുഴ എഴുതുന്നു

ഇന്നത്തെ സമൂഹത്തിൽ പലരും പങ്കുവെക്കുന്ന ഒരു ആശങ്കയാണ് — “പുതിയ തലമുറ നമ്മളിൽ നിന്ന് അകന്നുപോകുകയാണ്” എന്നത്. അവരുടെ സമീപനങ്ങളിലും ജീവിതരീതികളിലും വന്ന മാറ്റങ്ങൾ പലപ്പോഴും നമ്മെ ആശങ്കപ്പെടുത്തുകയും ചിലപ്പോൾ ഭയപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ഈ മാറ്റങ്ങളെ നാം എങ്ങനെ കാണുന്നു എന്നതിലാണ് പ്രശ്നത്തിന്റെയും പരിഹാരത്തിന്റെയും താക്കോൽ. ചരിത്രം നോക്കിയാൽ ഓരോ തലമുറയും മുൻ തലമുറയ്ക്ക് വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. “ഇവരുടെ കാലം മാറിപ്പോയി” എന്ന അഭിപ്രായം പുതിയതല്ല. പക്ഷേ സമയം തെളിയിച്ച ഒരു സത്യമുണ്ട് — മാറ്റങ്ങൾക്കൊപ്പം …

“തലമുറകളുടെ പാലം: അകലം കുറയ്ക്കാനുള്ള പുതിയ വഴികൾ”; രവി തൊടുപുഴ എഴുതുന്നു Read More »

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു

തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു. “കൃത്യത, പ്രായോഗികത, പുരോഗതി” എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം. ആലുവ രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ …

നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു Read More »

തൃശൂർ പൂരവിളംബരത്തിന് തുടക്കം‌

തൃശൂർ: പൂരത്തിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ പൂര വിളംബരത്തിന് തുടക്കം. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തള്ളി തുറന്നതോടെയാണ് പൂര വിളംബരത്തിന് തുടക്കമായത്. ചൂട് കാലമായിട്ടും പൂരവിളംബരം കാണാൻ ജനസാഗരമാണ് തൃശൂർ വടക്കുന്നാഥ സന്നിധിയിലെത്തിയത്. മുണ്ടത്തിക്കോട് അപകടമുണ്ടായതിനെത്തുടർന്ന് ഇത്തവണ ചടങ്ങുകൾ മാത്രം നടത്താനാണ് തീരുമാനം. കുടമാറ്റം 15 മിനിറ്റായി ചുരുക്കിയിരുന്നു.

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം

ഡോ.ശ്രീജിത്ത് ആർ നായർ(എമർജൻസി വിഭാ​ഗം മേധാവി, മാർ സ്ലീവാ മെഡിസിറ്റി, പാലാ) എഴുതുന്നു പാമ്പ് കടിയേറ്റു ദിവസങ്ങൾക്കിടെ രണ്ട് കുരുന്നുകൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തുകയും അതുപോലെ തന്നെ ഭയപ്പാടിലാക്കുകയും ചെയ്യുന്നുണ്ട്. ചൂടുകാലത്ത് പാമ്പുകൾ മാളത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങുന്നത് സർവ്വസാധാരണമാണ്. ഈർപ്പം തേടി വീടുകൾക്കുള്ളിലും പരിസരത്തും പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാ​​ഗ്രത പുലർത്തേണ്ടതുണ്ട്. വീട്ടുമുറ്റത്തെ ചെടിച്ചട്ടികൾ, കുളിമുറികൾ, ഈർപ്പമുള്ള മറ്റ് സ്ഥലങ്ങൾ എന്നിവടങ്ങളിലും പാമ്പുകൾ കിടക്കാൻ സാധ്യതയുണ്ട്. പാമ്പിന്റെ കടിയേൽക്കുന്നത് അപകടകരമായ സാഹചര്യമായതിനാൽ കൃത്യമായ പ്രഥമശുശ്രൂഷ നൽകുകയും …

പാമ്പ് കടിയേറ്റുള്ള അപകടങ്ങൾ വർധിക്കുന്നു, ചൂടുകാലത്ത് ​ജാ​​​ഗ്രത പുലർത്തണം Read More »

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ

കാൽവരി മൗണ്ട്: സെൻറ് ജോർജ് ഇടവക ദേവാലയത്തിൽ 23, 24 ദിവസങ്ങളിൽ 9 ,10 ,11 ക്ലാസുകളിലെ കുട്ടികൾക്കായി ജീവിത ദർശന സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജീവൻ ടീ ഫാക്ടറി ഡയറക്ടർ ഫാ. ജായസ് മറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. ഇടവക വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത് സി എം ഐ അധ്യക്ഷത വഹിച്ചു. സിബിച്ചൻ കൈതക്കൽ സ്വാഗത പ്രസംഗം നടത്തി. സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഡീനാ തെരേസ സിഎംസി ആശംസ അർപ്പിച്ചു. ബാബു പൊന്നോത്ത് ദ്വീദിന …

ജീവിത ദർശന സമ്മർ ക്യാമ്പ് ഏപ്രിൽ 23, 24 ദിവസങ്ങളിൽ Read More »

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ്

തൊടുപുഴ: ഹെൽത്ത് ഫ്രൂട്ടായ അവക്കാഡോ നമ്മുടെ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കി ആരോഗ്യം സംരക്ഷിക്കണമെന്ന് പി ജെ ജോസഫ് എം എൽ എ. തൊടുപുഴ തെനംകുന്നിൽ പ്രവർത്തിക്കുന്ന മലബാർ ഫുഡ്‌സിൽ നടക്കുന്ന അവക്കാഡോ ഫെസ്റ്റ് സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവക്കാഡോയിൽ മെക്സികൻ ഹാസ് ഇനം ഇടുക്കിയുടെ 3000 അടി ഉയരങ്ങളിൽ കൃഷി ചെയ്താൽ വലിയ ആദായം കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എല്ലായിടത്തും സ്വീകാര്യത ഉള്ള അവക്കാഡോയുടെ പ്രചാരണം ആദ്യമായി ആണ് ഇടുക്കി ജില്ലയിൽ ഈ അവക്കാഡോ …

അവക്കാഡോ സ്ഥിരം ഭക്ഷണത്തിന്റെ ഭാഗമാക്കണം: പി.ജെ ജോസഫ് Read More »

വിഷുക്കണി ദര്‍ശനം; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

തൃശൂര്‍: വിഷുവിനോടനുബന്ധിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ഭക്തജനത്തിരക്ക്. പുലര്‍ച്ചെ 2.55 മുതല്‍ 3.55 വരെയുള്ള സമയത്ത് ആയിരക്കണക്കിന് ഭക്തര്‍ വിഷുക്കണി ദര്‍ശനം നടത്തി സായൂജ്യം നേടി. പതിനായിരക്കണക്കിന് ഭക്തര്‍ ഇന്ന് ദര്‍ശനത്തിനായി ഗുരുവായൂരില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്കായി വിപുലമായ ദര്‍ശന ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കായിരിക്കും ദര്‍ശനത്തിന് മുന്‍ഗണന നല്‍കുക. മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രാദേശിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തിരക്ക് കണക്കിലെടുത്ത് ആദ്യമെത്തുന്ന 500 …

വിഷുക്കണി ദര്‍ശനം; ഗുരുവായൂരിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ Read More »

ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി ഭക്തജന തിരക്ക്

പത്തനംതിട്ട: പുലർച്ചെ 4.05 മുതൽ 7 വരെ ഭക്തർക്ക് വിഷുക്കണി ദർശനം നടത്താൻ അവസരം നൽകി. തുടർന്ന് തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് നേരെ കൈകൾ നീട്ടി. മാളികപ്പുറത്തും പമ്പാ ഗണപതി കോവിലിലും വിഷുക്കണി ഒരുക്കി. രാവിലെ 7 മണിക്ക് ശേഷം അഭിഷേകവും ഉഷപൂജയും നടന്നു. വിഷുദിനത്തിൽ രാവിലെ 8 മുതൽ 11 വരെ എണ്ണാഭിഷേകം നടന്നു.14-ാം തീയതി രാത്രി അത്താഴപൂജയ്ക്ക് ശേഷം മേൽശാന്തിയുടെ നേതൃത്വത്തിൽ വിഷുക്കണി തയ്യാറാക്കി, ഹരിവരാസനം ജപിച്ച് ക്ഷേത്രം അടച്ചു.17-ാം തീയതി സഹസ്രകലശ പൂജയും …

ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി ഭക്തജന തിരക്ക് Read More »

അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്

തൊടുപുഴ: തൊടുപുഴയിൽ ആദ്യമായി നടക്കുന്ന അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക്. തൊടുപുഴ തേനംകുന്ന് ബൈ പാസ്സിൽ പ്രവർത്തിക്കുന്ന മലബാർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പിനിയിൽ ആണ് ഫെസ്റ്റ് നടക്കുന്നത്. അവക്കാഡോ ലോകത്തെ ഏറ്റവും ഗുണമെൻമയുള്ള പഴം ആണ് എന്ന്‌ മനസിലാക്കി സ്ഥിരമായി അവക്കാഡോ സലാഡ് ആയും, സ്മൂത്തിയായും, സാൻഡ്‌വിച്ചിലും മറ്റും ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതായി ഫ്രൂട്ട്സ് വാലി ചെയർമാൻ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഇടുക്കിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അവക്കാഡോ ശേഖരിക്കുന്നുണ്ട്. അവക്കാഡോയുടെ പ്രചാരണത്തിനായി 100 രൂപയ്ക്കു …

അവക്കാഡോ ഫെസ്റ്റിൽ വൻ തിരക്ക് Read More »

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും

രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്.വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും.രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ …

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും Read More »

ഒളിവുകളില്ലാത്ത യാത്ര; അച്ചാമ്മ പൈനാൽ എഴുതുന്നു

ഒലീവ് മരങ്ങളിൽ നിന്നും മഞ്ഞു തുള്ളികൾ അടർന്നു വീഴുന്നു. ശിഷ്യന്മാർ ഉണർന്നു. പത്രോസ് അകലേയ്ക്ക് നോക്കി. സൂര്യൻ ഉദിച്ചു കഴിഞ്ഞിരിക്കുന്നു. നാളെ ജെറുസലേമിലേക്ക് പോകണമെന്ന് ഗുരു പറഞ്ഞതോർമ്മിച്ച് യോഹന്നാനും ചാടി എഴുന്നേറ്റു. അവരിൽ രണ്ട് പേർ അടുത്തുള്ള ഗ്രാമത്തിലേക്ക് നടന്നു. യേശുവും വഴിയിലേക്കിറങ്ങി. മറിയം അകലെ നിന്ന് എല്ലാം ശ്രദ്ധിച്ചു. എല്ലാം അറിയുന്ന അമ്മ, എല്ലാം ഹൃദയത്തിലേറ്റുന്നു അമ്മ. ശിഷ്യൻമരാരും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കൊണ്ടു വന്നു. വസ്ത്രങ്ങൾ അതിൻ്റെ മേൽ വിരിച്ചു. യേശു അതിൻ്റെ പുറത്ത് …

ഒളിവുകളില്ലാത്ത യാത്ര; അച്ചാമ്മ പൈനാൽ എഴുതുന്നു Read More »

മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ

തൊടുപുഴ: സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ ഏപ്രിൽ 16 മുതൽ മെയ് ഒന്ന് വരെ വിശുദ്ധ ​ഗീവർ​ഗീസ് സഹദായുടെ തിരുനാൾ ആഘോഷിക്കുമെന്ന് വികാരി ഫാദർ സെബാസ്റ്റ്യൻ ആരോലിച്ചാലിൽ അറിയിച്ചു. ഏപ്രിൽ 16 ചൊവ്വാഴ്ച്ച രാവിലെ 5.45 നും ഏഴിനും രാത്രി ഏഴിനും വിശുദ്ധ കുർബാന. രാവിലെ 10ന് ഫാദർ മാനുവൽ ചെമ്പരത്തിയും വൈകുന്നേരം 4.30ന് ഫാദർ ജോസ് പൊതൂരും വിശുദ്ധ കുർബാന അർപ്പിക്കും. ഏപ്രിൽ 17 വെള്ളിയാഴ്ച്ച രാവിലെ 10ന് ഫാദർ …

മുതലക്കോടം മുത്തപ്പന്റെ തിരുനാൾ; 2026 ഏപ്രിൽ 16 വ്യാഴം മുതൽ മെയ് ഒന്ന് വെള്ളി വരെ Read More »

ആരക്കുഴ പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19 വരെ

തൊടുപുഴ: പുരാതന തീർഥാടന കേന്ദ്രമായ ആരക്കുഴ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മലേക്കുരിശ് പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19വരെ ആഘോഷിക്കുമെന്ന് ആർച്ച് പ്രീസ്റ്റ് ഫാ. സെബാസ്റ്റ്യൻ കണിമറ്റത്തിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. 10നു വൈകുന്നേരം 4.30ന് അമ്പ് പ്രദക്ഷിണം, 5.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, സന്ദേശം-ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഏഴിന് പ്രദക്ഷിണം. 11ന് രാവിലെ ഏഴിന് വിശുദ്ധ കുർബന, 8.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. ജോസ് കല്ലുപിലാങ്കൽ, 10ന് വിശുദ്ധ കുർബാന, …

ആരക്കുഴ പള്ളിയിൽ പുതുഞായർ തിരുനാൾ 10 മുതൽ 19 വരെ Read More »

ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി

രാജകുമാരി: ഏപ്രിൽ 15 മുതൽ 19 വരെ രാജകുമാരി ദൈവമാത പള്ളിയിൽ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ്റെ പന്തൽ കാൽനാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ വെഞ്ചരിപ്പും കാൽനാട്ടുകർമ്മവും നിർവഹിച്ചു. എല്ലാ ദിവസവും വൈകിട്ട് 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ. അണക്കര മരിയൻ റിട്രീറ്റ് സെൻ്റർ ഡയറക്ടർ ഫാ.ഡൊമിനിക് വാളന്മനാൽ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവെൻഷൻ ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം …

ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ 15ന് ആരംഭിക്കും; പന്തൽ കാൽനാട്ടുകർമ്മം നടത്തി Read More »

രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു

രാജാക്കാട്: ഈശോ പഠിപ്പിച്ച വിനയത്തിൻ്റെയും എളിമയുടെയും മാതൃക അനുസ്മരിച്ചു കൊണ്ട് ശിഷ്യന്മാരുടെ കാലുകൾ കഴുകി ചുംബിച്ച ശേഷം വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ ഓർമ്മ അനുസ്മരിച്ചുകൊണ്ട് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു.രാവിലെ പള്ളിയിൽ നടന്ന തിരുക്കർമ്മങ്ങൾക്കും കാൽകഴുകൽ ശുശ്രൂഷകൾക്കും വികാരി ഫാ.മാത്യു കരോട്ടുകൊച്ചറയ്ക്കൽ നേതൃത്വം നൽകി.സഹവികാരിമാരായ ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, ഫാ. ആൽബർട്ട് പള്ളിത്താഴത്ത് എന്നിവർ സഹകാർമ്മികരായി. കാൽ കഴുകൽ ശുശ്രൂഷക്ക് ശേഷം വിശുദ്ധ കുർബാന,ദിവ്യ കാരുണ്യ പ്രതിഷ്ഠ, ദിവ്യകാരുണ്യ ആരാധന എന്നിവ നടത്തി. …

രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽ പെസഹ തിരുനാൾ ആഘോഷിച്ചു Read More »

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം

മുവാറ്റുപുഴ: മണിയന്ത്രം സ്കൂൾ പരിസരത്ത് കഴിഞ്ഞ ഫെബ്രുവരി 21 ന് സ്ത്രീകൾക്ക് എതിരായി അശ്ലീയ വാക്കുകൾ ഉപയോഗിച്ച് എഴുതിയ ഫ്ളക്സ് ബോർഡ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ത്രീകൾ അടക്കം ആരും പ്രതികരിക്കാൻ മുന്നോട്ട് വരാത്ത സാഹചര്യത്തിലാണ് പൊതുപ്രവർത്തകനും സിവിൽ ഡിഫൻസ് അംഗവുമായ എ പി രതീഷ് തൻ്റെ നിലപാട് വ്യക്തമാക്കി പോലീസിൽ പരാതി നൽകി ബോർഡ് നീക്കം ചെയ്തു. ഇതിൽ പിൻതുണയറിയിച്ചാണ് വനിതാദിനത്തിൻ്റെ ഭാഗമായി സാമൂഹിക പ്രവർത്തനത്തിന് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള മോളി ജെയിംസിന്റെ നേതൃത്വത്തിൽ മലർവാടി സ്ത്രീ …

സ്ത്രീ സമൂഹത്തെ അധിക്ഷേപിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ ഒറ്റയ്ക്ക് പോരാടിയ എ പി രതീഷിന് വനിതാ കൂട്ടായ്മയുടെ ആദരം Read More »

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു

തൊടുപുഴ: യേശുക്രിസ്തു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം നടത്തിയ അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു. അൻപതു നോമ്പിലെ വിശുദ്ധ വാരത്തിലെ അഞ്ചാം ദിവസമായ ഇന്ന് വിനയത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം വിളിച്ചോതുന്ന ചടങ്ങുകളാണ് പള്ളികളിൽ നടന്നത്. അന്ത്യഅത്താഴ വേളയിൽ യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി വിനയത്തിന്റെ മാതൃക കാണിച്ചതിനെ അനുസ്മരിച്ച്, പള്ളികളിൽ തിരഞ്ഞെടുക്കപ്പെട്ട 12 പേരുടെ പാദങ്ങൾ കഴുകുന്ന കാൽ കഴുകൽ ശുശ്രൂഷയും പ്രത്യേക പ്രാർത്ഥനകളുംനടന്നു. തൊടുപുഴ ഈസ്റ്റ് വിജ്ഞാനാ മാതാ പള്ളിയിൽ കാൽ …

അന്ത്യഅത്താഴത്തിന്റെ ഓർമ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ പെസഹ വ്യാഴം ആചരിച്ചു Read More »

യാഥാർത്ഥ്യത്തോട് പടവെട്ടാതിരിക്കുക

യാഥാർഥ്യത്തോടു പൊരുതാതെ, ചെറുക്കാതെ യാഥാർഥ്യത്തിനു മുന്നിൽ കവചമൊഴിഞ്ഞ് നിൽക്കുവാനുള്ള ആർജ്ജവം സ്വീകാര്യതയുടെയും വിടുതലിന്റെയും ഏറ്റവും സൂക്ഷ്മമായ രൂപമാണ്. നമ്മുടെ ദൈനംദിന ജീവിതം ഒരു നിരന്തര ചെറുത്തുനിൽപ്പിന്റെ മനോഭാവത്തോടെയാണ് നാം തള്ളിനീക്കുന്നത്. ഈ നിമിഷം ഇങ്ങനെ ആകരുത്, ഇത് മാറണം, ഇത് ഉണ്ടാകരുതായിരുന്നു എന്ന ഒരു മനോഭാവം നാം അനുനിമിഷം വെച്ചുപുലർത്തുന്നു. ഈ മാനസിക രൂപീകരണം നമ്മെ ഒരിക്കലും ഇപ്പോഴത്തെ യാഥാർഥ്യത്തിൽ ജീവിക്കുവാൻ അനുവദിക്കുന്നില്ല. ഈ പ്രതിരോധത്തിൻ്റെ മനോഭാവം ഒരു പോരാട്ടമാണ്. ഇപ്പോൾ ആയിരിക്കുന്ന യാഥാർത്ഥ്യം എങ്ങനെയാണ് അതിനെ …

യാഥാർത്ഥ്യത്തോട് പടവെട്ടാതിരിക്കുക Read More »

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു

തൊടുപുഴ: ഉപജില്ലയിൽ 2025 – 2026 അധ്യയന വർഷത്തിൽ മികച്ച യു.പി സ്കൂളായി തിരഞ്ഞെടുക്കപ്പെട്ട വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ പി.റ്റി.എയുടെ നേതൃത്വത്തിൽ ആദരിച്ചു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാനും വാർഡ് കൗൺസിലറുമായ കെ ദീപക് അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് എല്ലാ അധ്യാപകർക്കും മെമെന്റോകൾ നൽകി ആദരിച്ചു. അക്കാദമികം, കല, കായികം, ഭൗതിക സാഹചര്യം വികസനം, സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കെല്ലാം …

വെങ്ങല്ലൂർ റ്റി.എം യു.പി സ്കൂളിലെ അധ്യാപകരെ ആദരിച്ചു Read More »

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക്

അച്ചാമ്മ തോമസ് എഴുതുന്നു ഓശാന ഞായറിന്റെ ജയ് വിളികൾ അന്തരീക്ഷത്തിൽ നിന്ന് മായും മുൻപേ ഒലീവില കമ്പുകൾ വാടും മുൻമ്പേ യേശുവിനെ ജനം കുരിശിലേറ്റാൻ തയ്യാറാകുന്നു. നാം മനുഷ്യ സമൂഹം ഓർത്തിരിക്കേണ്ട അനുഭവ സമ്പത്താണിത്. ഒരു കുന്നിന് ഒരു കുഴിയുണ്ട്. മലയ്ക്കൊരു താഴ് വരയുണ്ട്. നമ്മളെ ജയ് വിളിക്കുന്നവർ എപ്പോഴാണ് നമുക്ക് എതിരെ തിരിയുന്നതെന്ന് അറിഞ്ഞൂകൂടാ. ഈ അറിഞ്ഞു കൂടായ്കയുടെ ഉത്തരം തേടിയൊരു യാത്രയിലായിരുന്നു മാർച്ച് 23 ആം തീയതി തിങ്കളാഴ്ച്ച വിജ്ഞാനമാതാ ഇടവക പള്ളിയിൽ നിന്നും …

കുരിശിന്റെ വഴി ഉത്ഥാനത്തിലേക്ക് Read More »

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ

ലൊസാഞ്ചലസ്: മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി ജെസി ബക്ലി. ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനമാണ് ഓസ്കർ പുരസ്കാരത്തിന് അർഹയാക്കിയത്. സിന്നേഴ്സിലെ പ്രകടനത്തിലൂടെ മൈക്കിൾ ബി ജോർദൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച ചിത്രം ഉൾപ്പെടെ ആറു പുരസ്കാരങ്ങൾ സ്വന്തമാക്കി വൺ ആഫ്റ്റർ അനദർ ഓസ്കറിൽ തിളങ്ങി. പോൾ തോമസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. തൊണ്ണൂറ്റിയെട്ടാം ഓസ്കർ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻറെ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് പുരസ്കാരം …

ഓസ്കർ പ്രഖ്യാപിച്ചു; ജെസി ബക്ലി മികച്ച നടി, മൈക്കിൾ ബി ജോർദൻ മികച്ച നടൻ Read More »

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ

തൊടുപുഴ: കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിന്റെ ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമായി. പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻ.എസ്.എസ്. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഈ കുരുന്നുകൾ.തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇത്തരത്തിൽ ഒരു വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ നാൾവഴി: 05/03/2026 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് സ്കൂൾ ബസ്സിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് …

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ Read More »

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ

വണ്ണപ്പുറം: ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെയും ധീര രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിൻ്റെയും തിരുനാൾ മാർച്ച് 13 മുതൽ 15 വരെ ആഘോഷിക്കുമെന്ന് വികാരി ഫാദർ ആന്റണി ഓവേലിൽ, സഹവികാരി ഫാദർ ജോർജ്ജ് പള്ളിക്കുന്നേൽ എന്നിവർ അറിയിച്ചു. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് കാളിയാർ സെൻ്റ് റീത്താസ് ഫൊറോന പള്ളി വികാരി ഫാദർ ജോസഫ് മുണ്ടുനടയിൽ തിരുനാൾ കൊടിയേറ്റ് നിർവ്വഹിക്കും. തുടർന്ന് ഫാദർ ജോർജ്ജ് പുതുമനത്തൊട്ടിയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. …

ഞാറക്കാട് സെൻ്റ് ജോസഫ് ദൈവാലയത്തിൽ തിരുനാൾ മാർച്ച് 13 മുതൽ 15 വരെ Read More »

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ

കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂർ സ്‌റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കാത്തു നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ കേന്ദ്രസർക്കാരിൻറെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേരളത്തിൻറെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപാസിൻറെ വെങ്ങളം …

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ Read More »

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ 18-ആമത് കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍.സാംബന്‍ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. 10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 11നു രാവിലെ 11 നു പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണയോഗം …

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന് Read More »

വനിതാ ദിനത്തിൽ കലാകാരികളെ ആദരിച്ച് നന്മ

വാഴക്കുളം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വാഴക്കുളം മേഖലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കലാകാരികളെ അനുമോദിച്ചു. ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് ബീന ജോഷി, അഭിനേത്രിമാരായ ലിസി ജോണി, മോളി ജോസഫ് എന്നിവരെയാണ് അനുമോദിച്ചത്. മേഖല രക്ഷാധികാരി ഈണം ജോസ്, സംസ്ഥാന കമ്മറ്റിയംഗം റെബി ജോസ്, മേഖല പ്രസിഡൻ്റ് രഞ്ജിത് ജോർജ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ജോയെൽ നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻ്റ് റഷീദ് മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറി മരീന ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു

ഇടുക്കി: സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാഘോഷം നടത്തി. യോഗത്തിൽ വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ …

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു Read More »

നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച്ച കൊണ്ട് സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഉടമകൾക്ക് നൽകി

തൊടുപുഴ: കഴിഞ്ഞകാലങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും നഷ്ടപ്പെട്ട മൊബൈൽ ഫോണുകളിൽ പോലീസ് കണ്ടെത്തിയവ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീ കെ എം സാബു മാത്യു ഐപിഎസ്, ഉടമസ്ഥർക്ക് തിരികെ നൽകി. ഇടുക്കി സൈബർ ക്രൈം പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽനടത്തപ്പട്ട CEIR പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി, നഷ്ടപ്പെട്ടുപോയ 69 മൊബൈൽ ഫോണുകളാണ് ഒരാഴ്ച കൊണ്ട് കണ്ടെത്താനായത്. പല മൊബൈൽ ഫോണുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നാണ് …

നഷ്ടപ്പെട്ട 69 മൊബൈൽ ഫോണുകൾ, ഒരാഴ്ച്ച കൊണ്ട് സി.ഇ.ഐ.ആർ പോർട്ടൽ ഡ്രൈവിന്റെ ഭാഗമായി കണ്ടെത്തി ഉടമകൾക്ക് നൽകി Read More »

പരീക്ഷാ വിജയത്തിനായി മൊബൈൽ ഫോണിനോട് ബൈ പറഞ്ഞ് സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

തൊടുപുഴ: പരീക്ഷാകാലത്ത് ശ്രദ്ധ മാറ്റുന്ന പ്രധാന കാരണങ്ങളിൽ ഒന്നായ മൊബൈൽ ഫോൺ ഉപയോഗത്തിന് സ്വമേധയാ വിരാമമിട്ട് മാതൃകയായിരിക്കുകയാണ് കല്ലാനിക്കൽ സെൻ്റ് ജോർജസ് ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥികൾ. പൊതുപരീക്ഷയുടെ ഗൗരവം മനസ്സിലാക്കി പഠനത്തിൽ കൂടുതൽ ഏകാഗ്രത നേടുന്നതിനായി വിദ്യാർത്ഥികൾ അവരുടെ മൊബൈൽ ഫോണുകൾ സ്കൂളിൽ ഒരുക്കിയിരിക്കുന്ന പ്രത്യേക ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രത്യേകം പേരെഴുതി സൂക്ഷിച്ചിരിക്കുന്ന മൊബൈലുകൾ പൊതു പരീക്ഷ അവസാനിക്കുന്ന ദിവസം തിരിച്ചു നൽകും. മൊബൈൽ ഉപയോഗം ഇല്ലാതായതോടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. …

പരീക്ഷാ വിജയത്തിനായി മൊബൈൽ ഫോണിനോട് ബൈ പറഞ്ഞ് സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ Read More »

നീ നിന്റെ വേദനയല്ല; ആൻ്റണി പുത്തൻപുരയ്ക്കൽ

ഒരു കൊടുങ്കാറ്റ് കടലിനെ ഇളക്കിമറിക്കുന്നു. ഓളങ്ങൾ ആർത്തിരമ്പി, നുരഞ്ഞുപൊങ്ങി തീരത്തേക്ക് ആഞ്ഞടിക്കുന്നു. എന്നാൽ കടലിന്റെ ആഴം, അടിത്തട്ട്, നിശ്ചലമാണ്. കൊടുങ്കാറ്റ് അവിടെ എത്തുന്നില്ല.വേദന ഓളങ്ങളാണ്. നീ കടലാണ്. ഒരു മനുഷ്യജീവും വേദനകളോ, ബുദ്ധിമുട്ടുകളോ ഇല്ലാതെ ജീവിച്ചു തീർക്കുന്നില്ല. നഷ്ടങ്ങൾ, പരാജയങ്ങൾ, നിരസിക്കപ്പെടലുകൾ, അപമാനങ്ങൾ, രോഗങ്ങൾ—ഇവയെല്ലാം നമ്മെ ഒരുവിധത്തിൽ അല്ലെങ്കിൽ, മറ്റൊരു വിധത്തിൽ അലട്ടിക്കൊണ്ടിരിക്കും. എന്നാൽ ഈ അനുഭവങ്ങൾ നമ്മെ സ്പർശിക്കുന്നുവെന്നത് യാഥാർത്ഥ്യമാണ.എന്നാൽ വേദന തന്നെയാണ് നമ്മൾ എന്ന തെറ്റിദ്ധാരണയായി മാറുന്ന നിമിഷങ്ങളിലാണ് മനുഷ്യൻ ഏറ്റവും കൂടുതൽ തളരുന്നത്. …

നീ നിന്റെ വേദനയല്ല; ആൻ്റണി പുത്തൻപുരയ്ക്കൽ Read More »

ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം നടത്തി

തൊടുപുഴ: നഗരസഭാ പ്രദേശത്തെ വിവിധ ഹിന്ദു സമുദായ സംഘടകളുടേയും ക്ഷേത്ര കമ്മറ്റികളുടേയും ഹൈന്ദവ സംഘടനകളുടേയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് അഞ്ചിന്‌ തൊടുപുഴ പഴയ ബസ്സ്‌സ്റ്റാന്റ്‌ മൈതാനിയിൽ(അയോദ്ധ്യ നഗറിൽ) നടക്കുന്ന മുനിസിപ്പൽ ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം പുതുക്കുളം ശ്രീ നാഗരാജ ക്ഷേത്രത്തിൽ നടത്തി. പുതുക്കുളം ജയകൃഷ്ണൻ തിരുമേനിക്ക്‌ ഹിന്ദു ഏകത സമിതിയുടെ ചെയർമാൻ ബാബു പരമേശ്വരൻ നോട്ടീസ് നൽകി പ്രകാശന കർമ്മം നിർവഹിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, ആദരണ സഭ, കലാ സന്ധ്യ എന്നിവ നടക്കും. …

ഹിന്ദു ഏകതാ സമ്മേളനത്തിൻ്റെ നോട്ടീസ് പ്രകാശനം നടത്തി Read More »

നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല; ആൻ്റെണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ഒരു നദിയുടെ തീരത്ത് ഇരിക്കുന്ന ഒരാളെ സങ്കൽപ്പിക്കൂ. നദിയിലെ ചലനങ്ങളെ അയാൾ ശ്രദ്ധിക്കുന്നു. വെള്ളം ഒഴുകുന്നു, തിരമാലകൾ വരുന്നു, പോകുന്നു. ആ ഒഴുക്ക് നദിയല്ല — നദി അതിനെ വഹിക്കുന്ന ഒന്നാണ്. മനസ്സും ഇങ്ങനെ തന്നെ. ചിന്തകൾ മനസ്സിൽ വരുന്നു, നിറയുന്നു, ഒഴിഞ്ഞുപോകുന്നു. എന്നാൽ ആ ചിന്തകളെ നോക്കിക്കാണുന്ന ഒന്ന് — അത് ചിന്തയല്ല.നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല. മനസ്സിലൂടെ ഒഴുകിപ്പോകുന്ന വാക്കുകളും ചിത്രങ്ങളും വികാരങ്ങളും നിങ്ങളല്ല; അവ നിങ്ങളിലൂടെ കടന്നുപോകുന്ന അനുഭവങ്ങളാണ്. ആകാശത്ത് വന്നുപോകുന്ന മേഘങ്ങളെപ്പോലെ, …

നിങ്ങൾ നിങ്ങളുടെ ചിന്തകൾ അല്ല; ആൻ്റെണി പുത്തൻപുരയ്ക്കൽ എഴുതുന്നു Read More »

വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു

കോടിക്കുളം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി(CSR) 2025 – 2026 സാമ്പത്തിക വർഷ പ്രവർത്തനങ്ങളുടെ ഭാഗമായി, എസ്.ബി.ഐ. തൊടുപുഴ റീജണൽ ബിസിനസ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ നെടുമറ്റം ഗവൺമെന്റ് യു.പി. സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങ് എസ്.ബി.ഐ. റീജണൽ മാനേജർ നെഫിൻ ക്രിസ്റ്റഫർ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ കൈമാറുകയും ചെയ്തു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം സാമൂഹിക ഇടപെടലുകൾ സമൂഹത്തിൽ ദീർഘകാല മാറ്റങ്ങൾ …

വിദ്യാർത്ഥിനികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു Read More »

റമദാൻ വ്രതാരംഭം നാളെ

കോഴിക്കോട്: കേരളത്തിൽ വ്യാഴാഴ്ച റംസാൻ ഒന്ന്. ചൊവ്വാഴ്ച മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാൽ, ശഅബാൻ മുപ്പത് പൂർത്തിയാക്കി വിശ്വാസികൾ വ്യാഴാഴ്ച മുതൽ വ്രതാരംഭം കുറിക്കും. ബുധനാഴ്ച രാത്രി മുതൽ പ്രത്യേക നമസ്കാരങ്ങൾ തുടങ്ങും. അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാഷ്ട്രങ്ങൾ ബുധനാഴ്ച റംസാൻ ഒന്നിലേക്ക് കടന്നു. ഒമാനിൽ വ്യാഴാഴ്ച‍യാണ് വ്രതാരംഭം. സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ വിശുദ്ധ …

റമദാൻ വ്രതാരംഭം നാളെ Read More »

അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി

മോറൻ: അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ എമർജൻസി ലാൻഡിങ് ഫെസിലിറ്റി(ഇഎൽഎഫ്)യിലേക്കാണ് പ്രധാനമന്ത്രി സി-130ജെ എന്ന എയർക്രാഫ്റ്റിൽ വന്നിറങ്ങിയത്. പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇഎൽഎഫ് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് അസമിലേക്കുള്ള ഏക ദിന സന്ദർശനത്തിന്‍റെ ഭാഗമായി ചാബുവ എയർഫീൽഡിൽ നിന്ന് യാത്ര ആരംഭിച്ച് ദേശീയ പാതയിൽ വന്നിറങ്ങിയത്. 100 കോടി രൂപ ചെലവഴിച്ചാണ് ഇഎൽഎഫ് നിർമിച്ചിരിക്കുന്നത്. 4.2 കിലോമീറ്ററിൽ മോറൻ …

അസമിലെ ദേശീയ പാതയിലേക്ക് ഹെലികോപ്റ്ററിൽ പറന്നിറങ്ങി ചരിത്രം കുറിച്ച് പ്രധാനമന്ത്രി Read More »