Timely news thodupuzha

കഞ്ഞിക്കുഴി സെൻ്റ്. മേരീസ് ദൈവാലയത്തിൽ എട്ട് നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാൾ ആഘോഷവും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ

കഞ്ഞിക്കുഴി: ഹൈറേഞ്ചിലെ മരിയൻ തീർഥാടന കേന്ദ്രമായ കഞ്ഞിക്കുഴി സെൻ്റ്. മേരീസ് ദൈവാലയത്തിൽ എട്ട് നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുന്നാൾ ആഘോഷവും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ. തിരുനാൾ തിരുകർമ്മങ്ങൾ- ചൊവ്വാഴ്ച വൈകിട്ട് 4:15 ന്ജപമാല, നൊവേന,വി. കുർബാന(റവ.ഫാ. ജിയോ ഓലിയ്ക്കൽ). ബുധനാഴ്ച വൈകിട്ട് 4:15 ന് നൊവേന , വി. കുർബാന (റവ.ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്), വ്യാഴാഴ്ച വൈകിട്ട് 4:15 ന് ജപമാല,നൊവേന, വി. കുർബാന (റവ.ഫാ. ജോർജ് ചിറയ്ക്കൽപുരയിടത്തിൽ CMF), വെള്ളിയാഴ്ച വൈകിട്ട് 4:15 ന് ജപമാല, നൊവേന, വി. കുർബാന ( റവ.ഫാ. സന്തോഷ് കോയിക്കൽ), ശനിയാഴ്ച വൈകിട്ട് 4:15 ന് ജപമാല,നൊവേന, വി. കുർബാന (റവ.ഫാ. ജോസഫ് കാരിക്കൂട്ടത്തിൽ), ഞായറാഴ്ച്ച വൈകിട്ട് 3:15 ന് ജപമാല, നൊവേന,വി. കുർബാന (റവ. ഫാ. ജോസഫ് കുറ്റിക്കാട്ട്). തിങ്കളാഴ്ച വൈകിട്ട് 4:30 ന് നൊവേന ആഘോഷമായ പാട്ടുകുർബാന (റവ. ഫാ. ജോർജ് പാട്ടത്തേക്കുഴി) ,ജപമാല പ്രദക്ഷിണം. ചൊവ്വാഴ്ച രാവിലെ 10:15 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബന (റവ. ഫാ. ജെയ്‌സൺ കുന്നേൽ MCBS) , നേർച്ച . തിരുനാൾ കർമ്മങ്ങൾക്ക് ഫാ. ജെയിംസ് ശൗര്യാംകുഴി, ഡീക്കൻ. മെൽവിൻ നിരപ്പത്ത് CMI എന്നിവർ നേതൃത്വം നൽകും.

Leave a Comment

Your email address will not be published. Required fields are marked *