Timely news thodupuzha

കുടുംബശ്രീ ഇടുക്കി ജില്ലാതല ഓണം പ്രദർശന വിപണനമേള നെടുങ്കണ്ടത്ത് ആരംഭിച്ചു

ഇടുക്കി: ഓണത്തോടനുബന്ധിച്ച് ഗുണമേന്മയുള്ളതും മായം കലരാത്തതുമായ പ്രാദേശിക കാർഷിക–കാർഷികേതര ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇടുക്കി ജില്ല മിഷനും,നെടുംകണ്ടം ഗ്രാമപഞ്ചായത്തും, നെടുംകണ്ടം സി. ഡി. എസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം പ്രദർശന വിപണനമേളയ്ക്ക് നെടുങ്കണ്ടം മാർക്കറ്റ് കോംപ്ലക്സിൽ തുടക്കമായി. മേളയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യവിൽപ്പനയും ഉടുമ്പഞ്ചോല എം.എൽ.എ അഡ്വ. സേനാപതി വേണു നിർവഹിച്ചു. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ആദ്യവിൽപ്പന നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ ഏറ്റുവാങ്ങി. കുടുംബശ്രീ ഇടുക്കി ഡി.എം.സി മണികണ്ഠൻ എ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ ഇടുക്കി എ.ഡി.എം.സി (നോൺ ഫാം) ഷിബു ജി പദ്ധതി വിശദീകരണം നടത്തി.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ലിൻസി സിബി, നെടുങ്കണ്ടം സി.ഡി.എസ് ചെയർപേഴ്സൺ ഡൈസമ്മ തോമസ്, നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എം ജോൺ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.എസ് മഹേശ്വരൻ (കോൺഗ്രസ്), യുനസ് പി.എസ് (മുസ്ലിം ലീഗ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

​ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ മോളി ദേവസ്യ, ഇന്ദു സുരേഷ്, കെ.എസ് രാധാകൃഷ്ണൻ, അഡ്വ. പി.ജെ ജോമോൻ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മഞ്ജുഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കുടുംബശ്രീ ഇടുക്കി ഡി.പി.എം (മാർക്കറ്റിംഗ്) അശ്വനി സുബ്രഹ്മണ്യൻ കൃതജ്ഞത രേഖപ്പെടുത്തി. ആഗസ്റ്റ് 25 വരെയാണ് മേള നടക്കുന്നത്. 40ഇൽ പരം സംരംഗകരുടെ 150 ഇൽ പരം ഉത്പനങ്ങളും 100 ഇൽ പരം ജെ. എൽ.ജി സംരംഭകരുടെ ഉൽപ്പനങ്ങളും മേളയുടെ ഭാഗമാകുന്നു.

Leave a Comment

Your email address will not be published. Required fields are marked *