ലോക ജലദിനത്തിന്‍റെ ഭാഗമായി ജല്‍ജീവന്‍ മിഷന്‍ നിര്‍വഹണ സഹായ ഏജന്‍സിയായ രാജീവ് യൂത്ത് ഫൗണ്ടേഷനും കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടി കല്ലൂര്‍ക്കാട് ടൗണില്‍ ഫ്ളാഷ് മോബ് നടത്തി. മുവാറ്റുപുഴ നിര്‍മ്മല കോളേജിലെ എന്‍.എസ്.എസ്. വോളണ്ടിയേഴ്സ് ആയ 17 വിദ്യാര്‍ത്ഥികളാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഫ്ളാഷ് മോബിന് കല്ലൂര്‍ക്കാട് പഞ്ചായത്തിന്‍റെ ചുമതലയുള്ള ജല്‍ജീവന്‍ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സിന്ന്യാ ബാബു, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാരായ മീര സെലിന്‍ എല്‍ദോ, അതുല്യ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഫ്ളാഷ് മോബിനോട് അനുബന്ധിച്ച് കല്ലൂര്‍ക്കാട് ടൗണില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോര്‍ജ്ജ് ഫ്രാന്‍സീസ് തെക്കേക്കര ജലദൗര്‍ലഭ്യത്തെ പറ്റിയും ജലം മലിമസം ആകുന്നതിനെ പറ്റിയും ജല്‍ജീവന്‍ മിഷന്‍റെ പ്രവര്‍ത്തനങ്ങളെ പറ്റിയും സംസാരിച്ചു. വൈസ് പ്രസിഡന്‍റ് ഷൈനി ജെയിംസ്, മെമ്പര്‍മാരായ സണ്ണി സെബാസ്റ്റ്യന്‍, ഡെല്‍സി ലൂക്കാച്ചന്‍, പ്രേമലത പ്രഭാകരന്‍, സീമോള്‍ ബൈജു, ലാലി സ്റ്റൈബി, ജാന്‍സി ജോമി, പഞ്ചായത്ത് സെക്രട്ടറി മാത്യു കെ.റ്റി., സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ടിന്‍റു വര്‍ഗ്ഗീസ്, വൈസ് ചെയര്‍പേഴ്സണ്‍ സെലിന്‍ അഗസ്റ്റിന്‍ തുടങ്ങിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.