ഉപ്പുതോട്: മലയോര ജനതയുടെ വിദ്യാഭ്യാസമെന്ന ആവശ്യം സഫലീകരിച്ച ഉപ്പുതോട് ഗവൺമെന്റ് യു.പി സ്കൂൾ അമ്പത് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 31ന് സുവർണ്ണ ജൂബിലി വിപുലമായി ആഘോഷിക്കുവാൻ തീരമാനിച്ചിരിക്കുകയാണ് സ്കൂൾ അധികൃതർ. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മരിയാപുരം പഞ്ചായത്ത് പ്രസിഡന്‍റ് ജിന്‍സി ജോയി അദ്ധ്യക്ഷത വഹിക്കും. സ്കൂളിലെ പ്രഥമ അധ്യാപകനായ കരുണാകരന്‍ നായര്‍ എം.ജിയെ ചടങ്ങിൽ ആദരിക്കും. സ്പോര്‍ട്സ് കമന്‍റേറ്റര്‍ ഷൈജു ദാമോദരൻ മുഖ്യപ്രഭാഷണം നടത്തും. മരിയാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പ്രിജിനി റ്റോമി പതിഭകളെ ആദരിക്കും. തുടർന്ന് കട്ടപ്പന എ.ഇ.ഒ റ്റോമി ഫിലിപ്പ് എന്റോൾമെന്റ് വിതരണം ചെയ്യും. മരിയാപുരം പഞ്ചായത്ത് മെമ്പര്‍ ബെന്നി മോള്‍ രാജു സമ്മാനദാനം നിർവ്വഹിക്കും.
1973 ഒക്ടോബര്‍ 8-ാം തീയതി സ്ഥാപിതമായ ഉപ്പുതോട് ഗവ. സ്കൂള്‍ ഒരു വിഭാഗം മലയോര ജനതയുടെ സ്വപ്നമായിരുന്നു. ഇവിടെ പഠിച്ച് ഉന്നത വിജയം കരസ്ഥമാക്കി ലോകത്തിന്റെ നാനാ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ നിരവധിയാണ്. സ്കൂളിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിജയത്തിലെത്തിച്ച എല്ലാവരെയും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ സ്വാഗതം ചെയ്യുന്നതായും അധികൃതർ അറിയിച്ചു.