കോടിക്കുളം: ഗ്രാമപഞ്ചായത്തു തല പ്രവേശനോത്സവം നെടുമുറ്റം ഗവ. യു.പി സ്കൂളിൽ വച്ച് നടത്തി. വൈസ് പ്രസിഡന്റ് ഹലീമ നാസർ അദ്യക്ഷത വഹിച്ച പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ആന്റണിയും ജനപ്രതിനിധികളും ചേർന്ന് എൽ.കെ.ജി മുതൽ ഏഴാം ക്ലാസ് വരെ പുതുതായി എത്തിച്ചേർന്ന വിദ്യാർത്ഥികളെ സ്വീകരിച്ചു.
വാർഡ് മെമ്പർമാരായ പോൾസൺ മാത്യു, ബിന്ദു പ്രസന്നൻ, ബി.ആർ.സി ട്രെയിനർ ഡൈന ജോസ്, പി.റ്റി.എ പ്രസിഡന്റ് പാട്രിക് ജോർജ്, എം.പി.റ്റി.എ പ്രസിഡന്റ് രജനി സ്കറിയ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സമ്മേളനത്തിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ അവതരണം നടത്തി. കുട്ടികളുടെ റാലി ചെണ്ടമേളം എന്നിവയും നടന്നു. സീനിയർ അസിസ്റ്റന്റ് വഹീദ പി.കെ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൽസ ജോൺ നന്ദിയും പറഞ്ഞു.