വണ്ണപ്പുറം: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ഓട്ടോ റിക്ഷയിൽ പോയ യുവതിയെ വീട്ടിൽ ഇറക്കാതെ ഓട്ടോ ഓടിച്ചു പോയി. ഡ്രൈവറോട് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിട്ട് നിർത്തിയില്ല. തുടർന്ന് ഓട്ടോയിൽ നിന്ന് ചാടിയ യുവതിക്ക് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ കൈയ്ക്കും തലയ്ക്കും പരിക്കുണ്ട്.
വണ്ണപ്പുറത്ത് പ്രവർത്തിക്കുന്ന മദീന സ്റ്റോഴ്സിലെ ജീവനക്കാരി ഷൈനിനാണ് (45 ) ദുരനുഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി എട്ടിന് ഇവർ ഓട്ടോയിൽ വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് സംഭവം . ഓട്ടോ റിക്ഷാ ഡ്രൈവർ കാനാപ്പറമ്പിൽ ഷാജിയേയും ഇയാളുടെ ഓട്ടോയും പോലീസ് തിരിച്ചറിഞ്ഞു. കാളിയാർ പോലീസ് യുവതിയുടെ മൊഴി രേഖപെടുത്തി പോലീസ് കേസ് എടുത്തു.
യുവതിയെ വീട്ടിൽ ഇറക്കാതെ ഓട്ടോ ഓടിച്ചു പോയി; പോലീസ് കേസ് എടുത്തു
