Timely news thodupuzha

logo

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ സെൻട്രൽ യൂണീറ്റിന്റേയും, ഫാത്തിമ  ഐ കെയർ ഹോസ്പിറ്റലിന്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി.

യൂണിറ്റ് പ്രസിഡന്റ് അജിത് എൻ പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡെപ്യൂട്ടി  ഡി.എം.ഒ  ഡോ. അജി പി.എൻ (ജില്ലാ പാലിയേറ്റീവ് നോഡൽ ഓഫീസർ )ഉദ്ഘാടനം ചെയ്തു. ഡോ.അജീഷ് (ഫാത്തിമ. ഐ കെയർ ഹോസ്പിറ്റൽ )എ.കെ.പി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം റ്റി ജി ഷാജി, ജില്ലാ സെക്രട്ടറി കെ.എം മാണി, ജില്ലാ പി ആർ ഒ സജി ഫോട്ടോ പാർക്ക്, ജില്ലാ വൈസ് പ്രസിഡന്റ് ജിയോ ടോമി, ജില്ലാ കമ്മിറ്റിയംഗം സുനിൽ കളർ ഗേറ്റ്,തൊടുപുഴ  മേഖല പ്രസിഡന്റ് ലിൻസൺ രാഗം, സെക്രട്ടറി ജ്യോതിഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണീറ്റ് സെക്രട്ടറി ജോർജ്ജ് ജോസഫ് സ്വാഗതവും, ജില്ലാ കമ്മിറ്റിയംഗം യൂനസ് കെ ഇ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *