Timely news thodupuzha

logo

മഴക്കെടുതികൾ അതീവ ജാഗ്രത പാലിക്കണം- സന്നദ്ധ പ്രവർത്തകരും ഉദ്യോഗസ്ഥരും ഉണർന്ന് പ്രവർത്തിക്കണം- ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: 2018-ലെയും 2019-ലെയും പോലെയുള്ള കാലാവസ്ഥ സാഹചര്യങ്ങളാണ് ഈ വർഷവും കണ്ടുവരുന്നതെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ഡീൻ കുര്യാക്കോസ് എം.പി. മലയോര മേഖലയിലും സമതല പ്രദേശങ്ങളിലും ജനങ്ങൾ ഒരുപോലെ ജാഗ്രത പുലർത്തണം. വിദഗ്ധും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ദുരന്തനിവാരണത്തിനായി മുൻകൂട്ടി സജ്ജമാവേണ്ട സാഹചര്യമാണ് കാണുന്നത്. ജനങ്ങൾക്ക് നിർഭയരായി കഴിയുവാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിന് ഏവരും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം. തോടുകളും പുഴകളും കവിഞ്ഞൊഴുകുകയും ഡാമുകൾ നിറഞ്ഞ ജലം ഒഴുക്കി വിടേണ്ട സാഹചര്യമുണ്ടാകുമ്പോൾ തികഞ്ഞ വൈദഗ്ധ്യത്തോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കാൻ തയ്യാറാക്കേണ്ടതുണ്ട്. മുൻകാല അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മലയോരപ്രദേശങ്ങളിലെയും സമതലപ്രദേശങ്ങളിലെയും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ഭരണകൂടങ്ങൾക്കും അധികാരികൾക്കും ബാധ്യതയുണ്ട്. പ്രകൃതിദുരന്തങ്ങളും മഴക്കെടുതികളും തുടർച്ചയായുണ്ടായിട്ടും സ്ഥായിയായ ദുരന്തനിവാരണ സംവിധാനം രൂപം കൊടുക്കാത്തത് ഇപ്പോഴും പോരായ്മയായി തന്നെ നിൽക്കുന്നു. അധികൃതരോട് ചേർന്ന് എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പ്രവർത്തിക്കണം. ഓരോ മനുഷ്യജീവനും വിലപ്പെട്ടതായി കരുതുകയും എല്ലാ വസ്തുവകകളും സംരക്ഷിക്കുന്നതിൽ ഏകമനസ്സോടെയും എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ആത്മവിശ്വാസത്തോടെയും മുന്നോട്ടു പോകേണ്ടതുണ്ടെന്നും എംപി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *