മുതലക്കോടം: സംസ്ഥാന തലത്തിൽ മികച്ച പ്രിൻസിപ്പലിനുള്ള അവാർഡിന് മുതലക്കോടം സെന്റ്. ജോർജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജിജി ജോർജ് അർഹനായി.
പാഠ്യ, പാഠ്യേതര വിഷയങ്ങളില്‍ സ്കൂളിനെ മികച്ച നിലവാരത്തിലേക്ക് എത്തിച്ച പ്രവർത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്. കോതമംഗലം എഡ്യൂക്കേഷണൽ ഏജൻസി ഏർപ്പെടുത്തിയ അധ്യാപക അവാർഡും ഈ വർഷം ജിജിസാറിന് ആയിരുന്നു.
മികച്ച സക്കൂളിനുള്ള അവാർഡും നേടാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്കൂളിനു സാധിച്ചു. ഈ കഴിഞ്ഞ പൊതു പരീക്ഷയിൽ 95 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ജില്ലയിൽ ഒന്നാമതെത്തിയ മുതലാക്കോടം സെന്റ് ജോർജജസ് ഹയർ സെക്കൻഡറി സ്കൂളിന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി ആയി മാറിയിരിക്കുക ആണ് ഈ അവാർഡ്. മെയ് 23ന് ചേരുന്ന അനുമോദന യോഗത്തിൽ അവാർഡ് ജേതാവിന് സ്വീകരണവും ഏർപ്പെടുത്തിയിരിക്കുന്നു.