തൊടുപുഴ :മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന തൊടുപുഴ ഈസ്റ്റ് ഗാന്ധി നഗർ ഹൗസിംഗ് കോളനി ,ചിറമാട്ടേൽ ജോസ് സെബാസ്റ്റ്യൻ(73)നിര്യാതനായി.സംസ്ക്കാരം 04 .11 .2023 ശനി രാവിലെ പതിനൊന്നിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി യിൽ . ഭാര്യ റോസമ്മ ജോസഫ് പള്ളിക്കത്തോട് നരിമലക്കരയിൽ കുടുംബാംഗം.(റിട്ട.അധ്യാപിക,എസ്. എച്ച്.ഗേൾസ് ഹൈസ്ക്കൂൾ,മുതലക്കോടം).മക്കൾ:ദീപക് ജോസ്(ഗ്ലോബൽ ഹെഡ്, ഡേറ്റ & അനലിറ്റിക്‌സ് സൊല്യൂഷൻസ് , മാർസ് വൃംഗ് ലി , ന്യൂയോർക്ക്) ദീപ്തി റോസ് ജോസ് (റിസേർച്ച് സ്കോളർ , ഐ. ഐ. ടി,ചെന്നൈ). മരുമകൾ:ശുഭ.(ഡെൽ ,യു .എസ്.എ )
സ്വാതന്ത്ര്യ സമര സേനാനി പടി.കോടിക്കുളം ചിറമാട്ടേൽ പരേതനായ ഉലഹന്നാൻ ദേവസ്യയുടെ മകനാണ് .
ന്യൂമാൻ കോളേജ് ചെയർമാൻ ,അലൂമിനി അസോസിയേഷൻ സ്ഥാപക പ്രസിഡന്റ് ,കെ .പി .സി .സി .അംഗം ,വടക്കേക്കര കുടുംബ യോഗം പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു .
ഭൗതിക ശരീരം ശനിയാഴ്ച രാവിലെ ഏഴിന് വസതിയിൽ കൊണ്ടുവരും .എട്ടുമുതൽ വിജ്ഞാന മാതാ പാരീഷ് ഹാളിൽ പൊതു ദർശനം .