രക്തദാന ക്യാമ്പ് നടത്തി
അറക്കുളം: സെന്റ്. മേരിസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ പള്ളി പാരിഷ് ഹാളിൽ രക്തദാന ക്യാമ്പ് നടത്തി. സമൂഹത്തിന്റെ നാനാതുറയിൽ പെട്ട സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 40 പേർ രക്തം ദാനം ചെയ്തു. ഈ ക്യാമ്പ് വഴി പതിനഞ്ചോളം യുവാക്കൾ ആദ്യമായി രക്തദാനത്തിലേക്ക് കടന്നുവന്നു. വികാരി ഫാദർ മൈക്കിൾ കിഴക്കേപറമ്പിൽ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി യുവതലമുറ ഇതിലേക്ക് കൂടുതൽ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തൻ്റെ …








































