കോഴിക്കോട്: പലസ്തീൻ ഐക്യദാർഢ്യ റാലിയിലേേക്ക് മുസ്ലീം ലീഗിനെ ഔദ്യോഗികമായി ക്ഷണിച്ച് സി.പി.എം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ക്ഷണം സ്വീകരിച്ചു. റാലിയിൽ പങ്കെടുക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം കൂടിയാലോചനകൾക്കുശേഷം നേതൃത്വം പ്രഖ്യാപിക്കുമെന്നും സലാം വ്യക്തമാക്കി.
സി.പി.എം ക്ഷണിച്ചാൽ ഉറപ്പായും പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ഇ.റ്റി.മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. പാർട്ടിയിൽ കൂടിയാലോചിച്ചില്ല. എങ്കിലും, വിളിച്ചാൽ സ്വാഭാവികമായും പോകാവുന്നതാണ്. എല്ലാവരും ഒരുമിച്ചു നിൽകേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.