തിരുവനന്തപുരം: സ്വർണ്ണ വ്യാപാരികളുടെ ആശങ്ക അകറ്റാതെ ഈ-വേ ബിൽ നടപ്പാക്കിലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉറപ്പുനൽകിയതായി ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.
ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്രയുടെ നേതൃത്വത്തിൽ സംസ്ഥാന നേതാക്കൾ ധനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരം തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത യോഗത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചചെയ്തു. വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം നേതാക്കൾ ധനമന്ത്രി കെ.എൻ.ബാലഗോപാലിന് സമർപ്പിച്ചു.
സംഘത്തിൽ ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിൻ പാലത്ര, സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.എം.ജലീൽ, സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് പി.വി.തോമസ്, സംസ്ഥാന വർക്കിങ്ങ് ജനറൽ സെക്രട്ടറി മൊയ്‌ദു വരമംഗലത്ത്, സംസ്ഥാന ട്രഷറർ എസ്.രാധാകൃഷ്ണൻ, സംസ്ഥാന വർക്കിങ്ങ് സെക്രട്ടറി ജോയ് പഴേമടം, സംസ്ഥാന സമിതി അംഗം ശ്രീരാം തുടങ്ങിയവർ സംസാരിച്ചു.