Timely news thodupuzha

logo

സ്വർണവില ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായി 10 ദിവസത്തോളം സ്വർണവില ഉയർന്ന് വീണ്ടും 47,000 ത്തിലേക്ക് എത്തുന്നു. ഇന്ന് (27/12/2023) പവന് 80 രൂപയാണ് വർധിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 46,800 രൂപയായി. ഗ്രാമിന് 10 രൂപയാണ് ഉയർന്നത്. 5850 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില.

ഓഹരി വിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. ഈ മാസം നാലിന് 47,000 കടന്ന് സ്വർണവില റെക്കോർഡ് ഇട്ടിരുന്നു.

പിന്നീട് ഡിസംബർ 13 വരെയുള്ള ഒമ്പത് ദിവസം തുടർച്ചയായി വില താഴുന്നതാണ് കണ്ടത്. എന്നാൽ 13ന് 45,320 രൂപയായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയ ശേഷം തൊട്ടടുത്ത ദിവസം ഒറ്റയടിക്ക് ഉയർന്നത് 800 രൂപ വർധനവുണ്ടായി.

15ന് വീണ്ടും 360 രൂപ താഴ്ന്ന സ്വർണവില 18 മുതൽ വീണ്ടും ഉയരുന്നതാണ് ദൃശ്യമായത്. രണ്ടാഴ്ചക്കിടെ 1500 രൂപയാണ് വർധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *