Timely news thodupuzha

logo

സ്വര്‍ണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് (04/01/2024) പവന് 320 രൂപ കുറഞ്ഞത് ഒരു പവന് 46,480 രൂപയായി. ഗ്രാമിന് 40 രൂപയാണ് താഴ്ന്നത്.

ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5810 ആയി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി 520 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. വെള്ളിയുടെ വിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

ജനുവരി 1 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 46,840 രൂപ, ജനുവരി 2 – പവന് 160 രൂപ ഉയർന്ന് വില 47,000 രൂപയായി, ജനുവരി 3 – പവന് 200 രൂപ കുറഞ്ഞ് വില 46,800 രൂപയായി, ജനുവരി 4 – പവന് 320 രൂപ കുറഞ്ഞ് വില 46,480 രൂപയായി.

Leave a Comment

Your email address will not be published. Required fields are marked *