Timely news thodupuzha

logo

പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി സ്‌കൂൾ കലോത്സവങ്ങൾ മാറരുത്, കലോപാസകരായി കുട്ടികൾ വളരണമെന്ന് മുഖ്യമന്ത്രി

കൊല്ലം: സ്‌കൂൾ കലോത്സവങ്ങൾ പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി മാറരുതെന്നും തുടർന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂമിയിലെ മനോഹരമായ പുഷ്‌പങ്ങളാണ് കുട്ടികളെന്ന് മാക്‌സിം ഗോർകിയാണ് പറഞ്ഞത്.

എന്നാൽ വിടരും മുന്നേ വാടിക്കൊഴിയുന്ന എത്രയോ ഹതഭാഗ്യരുണ്ട്. കലോത്സവങ്ങളിൽ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ എത്രയോ മിടുക്കർക്ക് പിന്നീട് ശ്രദ്ധേയമായ രീതിയിൽ കലാസപര്യ തുടരാനാകുന്നുണ്ട്.

അതിനുകൂടി ഉതകും വിധം സാംസ്‌കാരിക ഇടങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യ മയക്കു മരുന്ന് ലഹരികളിൽ നിന്ന് വിദ്യർഥികൾ അകന്നു നിൽക്കണമെന്നും അവക്കെതിരായ കലാരൂപങ്ങൾ കലാലയങ്ങളിൽ തന്നെ ഒരുക്കുവാൻ അധ്യാപകർക്കും വിദ്യാർഥികൾക്കും കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലോത്സവത്തിൽ മനോഹമായി സ്വാഗത നൃത്താവിഷ്ക്കാരം അവതരിപ്പിച്ച പ്രശസ്‌ത നർത്തകി ആശാ ശരത്തിനേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. മൺമറഞ്ഞ ഒട്ടേറെ പ്രമുഖരുടെ നാടായ കൊല്ലത്ത് ഇത്തവണ കലോത്സവം നടക്കുന്നതിൽ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *