Timely news thodupuzha

logo

ശിവരാജ് കുമാറിന്റെ സിനിമകൾ തടയണമെന്ന് ബി.ജെ.പി

ബാംഗ്ലൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുംവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ സിനിമകളോ പരസ്യ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന് ബി.ജെ.പി.

താരം കോൺ​ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി ഒ.ബി.സി മോർച്ച അധ്യക്ഷൻ രവി കൗടില്യ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്.

ശിവരാജിന്റെ ഭാര്യ ​ഗീത ശിവകുമാർ ശിവമോ​ഗയിലെ കോൺ​ഗ്രസ് സ്ഥാനാർഥിയാണ്. ശിമോഗയിലെ ഭദ്രാവതി താലൂക്കിൽ മാർച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ ശിവരാജ് കുമാർ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം നടന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പിലും ശിവരാജ് കുമാർ കോൺഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ ബിജെപി രം​ഗത്തെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *