കണ്ണൂര്‍: കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ.പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍.ഡി.എയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇ.പി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.