ഹരിയാന: വിവാഹത്തലേന്നു നടക്കുന്ന ‘കൂത്തുകൾ’ പലപ്പോഴും അതിരുകടക്കാറുണ്ട്. അത്തരത്തിൽ അതിരുകടന്ന ഒരു വിവാഹാഘോഷത്തിൻറെ വീഡിയോ കണ്ട് നടുങ്ങിയിരിക്കുകയാണു സോഷ്യൽ മീഡിയ.
സംഭവം നടന്നത് ഹരിയാനയിലാണ്. ദൃശ്യങ്ങൾ തുടങ്ങുമ്പോൾ വിവാഹാഘോഷയാത്രയിൽ യുവാക്കൾ മദ്യലഹരിയിൽ ഡാൻസ് ചെയ്യുന്നത് കാണാം.
അതിലൊരാൾ തീകൊളുത്തി പൊട്ടിത്തുടങ്ങാറായ പടക്കപ്പെട്ടി എടുത്തുയർത്തുന്നു. പിന്നാലെ തീപ്പൊരി ചിതറിച്ച് പടക്കങ്ങൾ പൊട്ടുന്നതിനിടെ യുവാവ് ധരിച്ചിരുന്ന വസ്ത്രത്തിലേക്കു തീപടരുന്നു.
അതോടെ പരിഭ്രാന്തനായ യുവാവ് പടക്കപ്പെട്ടി താഴേക്കിടുന്നു. താഴെ വീണ പടക്കപ്പെട്ടിയിൽ നിന്നു പൂക്കുറ്റിയും മറ്റും നാലുപാടും പൊട്ടിച്ചിതറുന്നു. കല്യാണം കൂടാൻ വന്നവർ ഭയന്നു നിലവിളിച്ചോടുന്നതാണു ക്ലൈമാക്സ്.