
ചെന്നൈ: ഒരു കുടുംബം പോലെ കഴിയുന്ന ഇന്ത്യയിലെ ജനതയെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു.
ഇന്ത്യ കൂട്ടായ്‌മയുടെ മധുര ലോക്‌സഭാ സ്ഥാനാര്‍ഥി സു വെങ്കടേശന്‍, ശിവഗംഗ സ്ഥാനാര്‍ഥി കാര്‍ത്തി പി ചിദംബരം എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വര്‍ഷങ്ങളായി മൗനംപാലിച്ച നരേന്ദ്ര മോദിയാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത്.
ബില്‍ക്കീസ് ബാനു ബലാത്സംഗ കേസിലെ കുറ്റവാളികളെ മോചിപ്പിച്ചപ്പോഴും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമ പരാതി ഉയര്‍ന്നപ്പോഴും മോദി മൗനത്തിലായിരുന്നു.
മണിപ്പുരില്‍ സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചപ്പോഴും ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ്ങ് ലൈംഗികാതിക്രമ കേസില്‍ പ്രതിയായപ്പോഴും ഉന്നാവോ, ഹാഥ്‌രസ് സംഭവങ്ങളിലെ ഇരയുടെ കുടുംബത്തോട് അനീതി കാട്ടിയപ്പോഴും മോദി മൂക സാക്ഷിയായി തുടർന്നു.
ഒരു കുടുംബംബ പോലെ കഴിയുന്ന ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയല്ലാതെ നരേന്ദ്ര മോദി ഒന്നും ചെയ്തില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.