Timely news thodupuzha

logo

കെജ്‌രിവാൾ 
സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തന്നെ അറസ്റ്റ്‌ ചെയ്‌ത ഇ.ഡി നടപടി ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ സുപ്രീം കോടതിയിൽ.

കെജ്‌രിവാളിന്റെ ഹർജി ഉടൻ പരിഗണിക്കണമെന്ന്‌ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക്‌ സിങ്ങ്‌വി ചീഫ്‌ ജസ്റ്റിസ്‌ ഡി.വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിനോട്‌ ആവശ്യപ്പെട്ടു.

ഹർജിയുടെ വിശദാംശങ്ങൾ ഇമെയിൽ ചെയ്യാനും ഹർജി എപ്പോൾ ലിസ്റ്റ്‌ ചെയ്യണമെന്ന്‌ അതിനുശേഷം തീരുമാനിക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

കെജ്‌രിവാളിന്റെ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ്‌, അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്‌.

അതേസമയം, അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്താൻ കൂടുതൽ സമയം അനുവദിക്കണമെന്ന കെജ്‌രിവാളിന്റെ ഹർജി റൗസ്‌അവന്യു കോടതിയിലെ പ്രത്യേക ജഡ്‌ജി കാവേരി ബാവ്‌ജ തള്ളി.

അഭിഭാഷകരുമായി കൂടിക്കാഴ്‌ച നടത്താൻ കോടതി നൽകിയ അനുവാദം കെജ്‌രിവാൾ ദുരുപയോഗം ചെയ്‌തെന്ന ഇഡിയുടെ വാദം പരിഗണിച്ചാണ്‌ അപേക്ഷ തള്ളിയത്‌.

ആഴ്‌ചയിൽ അഞ്ചു പ്രാവശ്യം അഭിഭാഷകരുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം നൽകണം എന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. നിലവിൽ രണ്ടു പ്രാവശ്യമാണ്‌ അവസരമുള്ളത്‌.

Leave a Comment

Your email address will not be published. Required fields are marked *