
തൊടുപുഴ: അതി നൂതന സാങ്കേതിക വിദ്യയായ എ.ഐ, റോബോട്ടിക്സ് മേഖലകളിലെ വൈജ്ഞാനിക വാതായനങ്ങൾ കുട്ടികൾക്ക് തുറന്നു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ മുട്ടം ഐ.എച്ച്.ആർ.ഡി, ടെക്നിക്കൽ ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച റോബോട്ടിക്സ് സമ്മർ ക്യാമ്പ് ഇന്ന് സമാപിക്കും.
കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് പ്രിൻസിപ്പാൾ ഡോ. സിന്ധു എസ് ഉദ്ഘാടനം നിർവ്വഹിച്ച ക്യാമ്പിൽ സൃഷ്ടി റോബോട്ടിക്സ് സി.ഇ.ഒ സുനിൽ പോൾ ക്ലാസ്സുകൾ നയിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ്റെ പ്രാധാന്യത്തെയും ഐ.എച്ച്.ആർ.ഡി റ്റി.എച്ച്.എസ്.എസിൻ്റെ സവിശേഷതകളെയും കുറിച്ച് പ്രിൻസിപ്പാൾ ഹണി ജോസ് സംസാരിച്ചു.
കൈറ്റ്സ് ജില്ലാ കോഡിനേറ്റർ ഷാജി പി.കെ ആശംസകൾ നേർന്നു. എ.ഐ, റോബോട്ടിക്സിൻ്റെ അനന്ത സാധ്യതകളെ പറ്റിയും വിവരിച്ചു. ഹ്യുമനോയിഡ്, വാട്ടർ റോബോട്ട് എന്നിവ നിർമ്മിച്ചു. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്ന് 80 കുട്ടികൾ കാമ്പിൽ പങ്കെടുത്തു.