കോതമംഗലം: വാരപ്പെട്ടി ഇന്ദിരാനഗറിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗിരീഷിന്റെ(46) ദേഹത്തേക്ക് കിണറിലെ വെള്ളം വറ്റിക്കാൻ ഉപയോഗിച്ച മോട്ടർ മുകളിൽ നിന്നും വീണ് കാലിന് ഗുരുതരമായി പരിക്ക് പറ്റി കിണറിൽ പെട്ടു പോകുകയായിരുന്നു.
മുവാറ്റുപുഴ ഫയർസ് സ്റ്റേഷനിലെ സിദ്ധീഖ് ഇസ്മായിൽ റോപ് ഉപയോഗിച്ച് കിണറിൽ ഇറങ്ങി റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കരക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
മുവാറ്റുപുഴ അസി. സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഇക്ബാലിന്റെ നേതൃത്വത്തിൽ സിനിയർ ഫയർ ഓഫിസർ സിദീഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ കെ.കെ രാജു, ജി.എസ് രെഞ്ജിത്, വിഷ്ണു എന്നിവരാണ് രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായത്.