കരിമണ്ണൂർ: തൊണ്ണൂറ്റിനാലാം വയസ്സിലും ബൂത്തിൽ എത്തി വോട്ടു ചെയ്ത് ജനധ്യാപത്യ വ്യവസ്ഥിതിയിൽ ഭാഗമാകുകയും പുതുതലമുറക്ക് മാതൃക ആയിരിക്കുകയും ആണ് നെയ്യശേരി സെന്റ് സെബാസ്റ്റ്യൻസ് ഹൈ സ്കൂൾ മുൻ അധ്യാപകൻ എ.റ്റി വർക്കി. ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ ഉണ്ടങ്കിലും പഴയ സുഹൃത്തുക്കളെയും ശിഷ്യ ഗണത്തെയും നേരിട്ട് കാണാം എന്നതു കൊണ്ടാണ് ബൂത്തിൽ എത്തി വോട്ട് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
നെയ്യശേരി സ്കൂളിന്റെ ആദ്യകാലം മുതൽ അധ്യാപന വൃത്തിയിൽ പ്രവർത്തിച്ചിട്ടുള്ള വർക്കി സാറിന് സ്വദേശത്തും വിദേശത്തുമായി വലിയ ശിഷ്യ ഗണം ആണുള്ളത്. കൂടാതെ കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് തുടങ്ങി രാഷ്ട്രിയ സാമൂഹിക മണ്ഡലത്തിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.