തൊടുപുഴ: കിണർ വൃത്തിയാക്കിയ ശേഷം മോട്ടോർ ഇറക്കുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണ യുവാവിനെ തൊടുപുഴ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. നേടിയശാല വടക്കുമുറി ബിൻ്റോ ബെന്നിയാണ്(32) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ വെള്ളം തീരെ കുറവായിരുന്നു.
40 അടി താഴ്ചയിലേക്കാണ് വീണത്. ഉച്ചക്ക് ആയിരുന്നു അപകടം. ഫയർഫോഴ്സ് എത്തി നെറ്റ് ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ഇയാളെ തൊടുപുഴ സ്മിത ഹോസ്പിറ്റലിൽ എത്തിച്ചു.
സ്റ്റേഷൻ ഓഫീസർ കെ.എ ജാഫർഖാൻ, ഫയർ ഓഫീസർമാരായ ഷൗക്കത്തലി ഫവാസ്, ജൂബി തോമസ്, ബിബിൻ എ തങ്കപ്പൻ, ജെയിംസ് നോബിൾ, പ്രവീൺ പി പി, ജയിസ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.