Timely news thodupuzha

logo

കവി തിരുമൂലപുരം നാരായണൻ അന്തരിച്ചു

തിരുവല്ല: കവിയും സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ഉഴത്തിൽ കൃഷ്ണകൃപയിൽ തിരുമൂലപുരം നാരായണൻ(79) അന്തരിച്ചു. മൃതദേഹം കോഴഞ്ചേരി പൊയ്യാനിൽ ആശുപത്രി മോർച്ചറിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 8.30ന് തിരുമൂലപുരത്തുള്ള കുടുംബ വീട്ടിലും തുടർന്ന് തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലയിലും കൊണ്ടുവരും. തുടർന്ന് തൃശൂരുള്ള ഐവർമഠത്തിൽ എത്തിച്ച് വൈകിട്ട് നാലിന് സംസ്കരിക്കും. ഭാര്യ: രാജമ്മ. മക്കൾ: കവിത, കല, കിഷോർ, മരുമക്കൾ: സുരേഷ്‌, രാജൻ, സുമ. പരേതൻ 22 വർഷം ദീപിക പത്രാധിപ സമിതിയിൽ അംഗമായിരുന്നു. തിരുമൂലപുരം മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാലാ സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നാടക ഗാനങ്ങൾ, ഭക്തിഗാനങ്ങൾ നിരവധി രചിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *