Timely news thodupuzha

logo

വയനാട്ടിൽ ഓവർ ടൂറിസമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: താങ്ങാനാകാത്ത വിധം വിനോദ സഞ്ചാരികൾ വയനാട് ജില്ലയിലെത്തുന്നതായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്കുള്ളത്.

ബാംഗ്ലൂരിൽ അടക്കമുള്ള ടെക്കികൾ വയനാടിനെ അവരുടെ പ്രധാന ടൂറിസം കേന്ദ്രമായാണ് കാണുന്നത്. ഇത് ഓവർ ടൂറിസത്തിന് കാരണമാകുന്നുണ്ട്.

അതിനാൽ വയനാട്ടിലെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളെ കണ്ടെത്തി അവിടങ്ങളിൽ ടൂറിസം സാധ്യത വർധിപ്പിക്കും. സൈലൻറ് ടൂറിസമെന്ന പേരിൽ ഈ രീതി വളർത്തിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാട് തുരങ്കപാതയ്ക്ക് ഉടൻ സർക്കാർ തുടക്കം കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

വിദേശ വിനോദ സഞ്ചാരികളെ ചൂഷണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ സർക്കാർ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളുടെ സേവനം ഉപയോഗിക്കുന്ന കാര്യം പരിശോധിക്കും.

ഇതിനായി വിവിധ ഭാഷകൾ സംസാരിക്കുന്നവരെ കണ്ടെത്തും. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് റേറ്റിങ് നല്കാൻ സഞ്ചാരികൾക്ക് അവസരം ഒരുക്കി തിരുവന്തപുരത്ത് ആരംഭിച്ച ക്യുആർ സ്കാനിങ്ങ് സംസ്ഥാന വ്യാപകമാക്കും.

ആവശ്യകത അനുസരിച്ച കൂടുതൽ ലൈഫ് ഗാർഡുമാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഉള്ളവർക്ക്, കൂടുതൽ സുരക്ഷാ ഉപകാരങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഹൗസ് ബോട്ടുകളിലെ മാലിന്യ സംസ്കരണത്തിനായി ട്രീറ്റ്മെൻറ് പ്ലാൻറുകൾ നിർമിക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ബോട്ടിലേക്ക് കയറാൻ പ്രേത്യക സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *