Timely news thodupuzha

logo

കർഷകകരുടെ കണ്ണീരൊപ്പുന്ന തീരുമാനമാണ് സർക്കാരിന്റേത്: സലിംകുമാർ

ഇടുക്കി: പട്ടയമില്ലാത്ത ഭൂമിയിലെ കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകാനുള്ള സർക്കാർ തീരുമാനം ജില്ലയിലെ കർഷകരുടെ കണ്ണീരൊപ്പുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ പറഞ്ഞു. ചരിത്രത്തിൽ ഇടംപിടിക്കുന്ന ഈ തീരുമാനമെടുത്ത കൃഷി മന്ത്രി പി പ്രസാദ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.

ഉഷ്ണ തരംഗവും വരച്ചയും ജില്ലയിൽ ഇക്കുറി സമാനതകൾ ഇല്ലാത്ത ദുരന്തമാണ് സൃഷ്ടിച്ചത്. പതിനായിരക്കണക്ക് ഏക്കറിലെ കൃഷി നാമാവശേമായി. പ്രതിസന്ധികൾ പിടിമുറുക്കുമ്പോൾ പകച്ചു നിൽക്കുകയായിരുന്നു കർഷകർ.

ജില്ലയിൽ രണ്ടു ദിവസം സന്ദർശനം നടത്തി ഈ കണ്ണീർകാഴ്ചകൾ കണ്ട മന്ത്രി അന്ന് കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാഴായില്ല. ദുരിതം അനുഭവിക്കുന്ന മുഴുവൻ കർഷകരെയും ചേർത്തു നിർത്താനുള്ള ചരിത്രതീരുമാനം ഈ സർക്കാർ ഏതു പക്ഷത്താണെന്ന് വ്യക്തമാക്കുന്നു. പ്രതിബദ്ധതയോടെ ജില്ലയിലെ കർഷകാർക്കൊപ്പം നിന്ന മന്ത്രി പി പ്രസാദിനോട് ജില്ല കടപ്പെട്ടിരിക്കുന്നതായും സലിംകുമാർ പ്രസ്താവനയിൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *