Timely news thodupuzha

logo

അൺ എയ്ഡഡ് സ്കൂളുകളിലെ ഫീസ് ഘടന ഏകീകരിക്കും, എൻട്രൻസ് കോച്ചിങ് സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നത് തടയും

തിരുവനന്തപുരം: അൺ എയ്ഡഡ് മേഖലയ്ക്കായി ഏകീകൃത ഫീസ് ഘടന രൂപീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എൻട്രൻസ് കോച്ചിങ്ങ് സ്ഥാപനങ്ങൾ അമിത് ഫീസ് ഈടാക്കുന്നത് തടയുന്നതിനായി പൊതുനയം രൂപീകരിക്കുമെന്നും മന്ത്രി. എസ്.എസ്.എൽ.സി മൂല്യനിർണയത്തിലെ മാറ്റമാണ് ഈ വർഷത്തെ പ്രധാന പ്രത്യേകത.

2005ൽ അവസാനിപ്പിച്ച വിഷയങ്ങൾക്കുള്ള മിനിമം മാർക്ക് തിരികെ കൊണ്ടുവരുകയാണ്. നിരന്തര മൂല്യനിർണയത്തിലും ഇനി വാരിക്കോരി മാർക്കുണ്ടാകില്ല.

നൂറിനടുത്ത് എത്തുന്ന വിജയ ശതമാനം ഇനി മുതൽ പ്രതീക്ഷിക്കേണ്ട. പി.ടി.എ ഫണ്ടെന്ന പേരില്‍ വലിയ തുക പിരിക്കുന്നത് അംഗീകരിക്കാനാകില്ല. നിര്‍ബന്ധപൂര്‍വം വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ പിരിവ് പാടില്ല.

വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഫീസ് കുടിശിക ആകുമ്പോള്‍ ടിസി നല്‍കാതെ വരുന്ന സാഹചര്യമുണ്ടായാൽ സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *