തിരുവനന്തപുരം: തൃശൂരിൽ യു.ഡി.എഫ് വിജയം ഉറപ്പാണെന്നു കെ മുരളീധരൻ. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാൽ ഒന്നാം പ്രതി പിണറായി വിജയനായിരിക്കും. തൃശൂരിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരുന്നു.
തൃശൂരിലോ നാട്ടികയിലോ ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്നേക്കാം. കുറഞ്ഞത് നാല് ലക്ഷം വോട്ടെങ്കിലും യു.ഡി.എഫിന് ലഭിക്കും. പരമാവധി 25,000 വോട്ട് മാത്രമേ ബി.ജെ.പിക്ക് കൂടുകയുള്ളൂ. എൽ.ഡി.എഫിൽനിന്നും ക്രോസ് വോട്ട് നടന്നാൽ മാത്രമേ ബി.ജെ.പി രണ്ടാമത് എത്തുകയുള്ളൂ.
കേരളത്തിൽ ബി.ജെ.പിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുകയെന്നും മുരളീധരൻ പറഞ്ഞു. മോദിക്ക് കൈ കൊടുക്കാൻ ഒരാൾ പോലും ഡൽഹിയിക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി ജയിക്കുമെന്ന എക്‌സിറ്റ് പോൾ സർവേ ഫലം കണ്ട് വി മുരളീധരൻ ബോധം കെട്ടുകാണുമെന്നും കെ മുരളീധരൻ പരിഹസിച്ചു.