Timely news thodupuzha

logo

ട്രാക്‌ടർ മറിഞ്ഞ് അപകടം; മധ്യപ്രദേശിൽ കുട്ടികളുൾപ്പെടെ 13 പേർ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ ട്രാക്‌ടർ മറിഞ്ഞ് നാല് കുട്ടികൾ ഉൾ‌പ്പെടെ 13 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരുക്ക് ഗുരുതരമാണ്. പരുക്കേറ്റവർ അപകട നില തരണം ചെയ്തതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയില്ലെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. രാജസ്ഥാനിലെ മോത്തിപ്പുര ഗ്രമാത്തിൽ നിന്ന് കുലംപൂരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *