Timely news thodupuzha

logo

പഞ്ചമി സെൽഫി പോയിൻറുമായി തൈ​ക്കാ​ട് ഗ​വ.​ മോ​ഡ​ൽ എ​ൽ.​പി സ​കൂ​ൾ വിദ്യാർത്ഥികൾ

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ചാ​ര ​സ്വാ​ത​ന്ത്ര്യം നി​ഷി​ധ​മാ​യ കാ​ല​ത്ത് എ​ല്ലാ ജാ​തി​ക്കാ​ർ​ക്കും ഏ​ത് വ​ഴി​യി​ലും സ​ഞ്ച​രി​ക്കാ​ൻ ന​ട​ത്തി​യ വി​ല്ലു​വ​ണ്ടി യാ​ത്ര​യു​ടെ തു​ട​ർ​ച്ച​യാ​ണ് വി​ദ്യാ​ഭ്യാ​സ​ രം​ഗ​ത്ത് അ​യ്യ​ങ്കാ​ളി ന​ട​ത്തി​യ സ​മ​ര​മെ​ന്ന് അ​ക്ഷ​രാ​ർ​ഥ​ത്ത​ൽ പ​റ​യാം. പാ​ഠ​മി​ല്ലെ​ങ്കി​ൽ പാ​ട​ത്തേ​ക്കി​ല്ല​ന്ന് പ​റ​ഞ്ഞ് പ​ഞ്ച​മി​യു​ടെ കൈ​പി​ടി​ച്ച് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ വ​ന്ന ആ ​ന​വോ​ഥാ​ന നാ​യ​ക​നെ മ​റ​ന്ന് എ​ന്ത് പ്ര​വേ​ശ​നോ​ത്സ​വം.

എ​ൻറെ കു​ഞ്ഞു​ങ്ങ​ളെ പ​ഠി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെങ്കി​ൽ ഈ ​ക​ണ്ണാ​യ പാ​ട​ങ്ങ​ളി​ലെ​ല്ലാം മു​ട്ടി​പ്പു​ല്ല് കി​ളി​ർ​പ്പി​ക്കുമെ​ന്ന് ഘോ​ര​പ്ര​സം​ഗം ന​ട​ത്തി​യ ധീ​ര നാ​യ​ക​നെ ഓ​ർ​മി​ച്ച് സെ​ൽ​ഫി പോ​യി​ൻറ് ത​യാ​റാ​ക്കി​യി​രി​ക്കു​ക​യാ​ണ് തൈ​ക്കാ​ട് ഗ​വ.​ മോ​ഡ​ൽ എ​ൽ.​പി സ​കൂ​ൾ അ​ധി​കൃ​ത​ർ.

പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ നി​ന്ന് ച​രി​ത്ര​ത്തി​ൻറെ ഏ​ടു​ക​ൾ കീ​റി ​മാ​റ്റ​പ്പെ​ടു​മ്പോ​ൾ മാ​റ്റ​ത്തി​ൻറെ ശം​ഖൊ​ലി മു​ഴ​ങ്ങ​ട്ടെ ഈ ​സെ​ൽ​ഫി പോ​യി​ൻറി​ലൂ​ടെ. ന​മ്മു​ടെ കു​ട്ടി​ക​ൾ ച​രി​ത്ര​മ​റി​ഞ്ഞ് വ​ള​ര​ട്ടെ.

പ​ഠ​നം നി​ഷേ​ധി​ച്ച താ​ഴ്ന്ന കു​ല​ത്തി​ൽ പി​റ​ന്ന പ​ഞ്ച​മി​യെ സ്കൂ​ളി​ൽ ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​വ​ളു​ടെ കൈ​യും പി​ടി​ച്ച് മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി സ്കൂ​ളി​ൻറെ മു​റ്റ​ത്ത് വ​ന്നു.

എ​ന്നാ​ൽ താ​ഴ്ന്ന കു​ല​ത്തി​ൽ​പ്പെ​ട്ട പ​ഞ്ച​മി​യെ സ്കൂ​ളി​ൽ ചേ​ർ​ക്കു​ന്ന​തി​ൽ നാ​ടെ​ങ്ങും ജ​ന്മി​ക​ൾ പ്ര​തി​ഷേ​ധമുയ​ർ​ത്തി. വി​പ്ല​വം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു. താ​ഴ്ന്ന ജാ​തി​ക്കാ​രി​യാ​യ ആ ​കു​രു​ന്നി​ൻറെ കാ​ല​ടി സ്കൂ​ൾ മു​റ്റ​ത്ത് പ​തി​ഞ്ഞെ​ന്ന പേ​രി​ൽ ജ​ൻ​മി​ക​ൾ സ്കൂ​ളി​നു തീ​യി​ട്ടു.

ഇ​തി​ൽ കു​പി​ത​നാ​യ ന​വോ​ഥാ​ന നാ​യ​ക​ൻ മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യും കൂ​ട്ട​രും ഇ​തി​നെ​തി​രേ പ്ര​ക്ഷോ​ഭം പൊ​ട്ടി​പ്പു​റ​പ്പെ​ടു​വി​ച്ചു. പാ​ഠ​മി​ല്ല​ങ്കി​ൽ പാ​ട​ത്തേ​ക്കി​ല്ല​ന്ന് നി​ർ​ഭ​യം വി​ളി​ച്ചു പ​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ജാ​തി മ​ത ഭേ​ത​മ​ന്യേ എ​ല്ലാ​വ​ർ​ക്കും സ്കൂ​ളു​ക​ളി​ൽ വി​ദ്യ അ​ഭ്യ​സി​ക്കു​ന്ന​തി​നു സാ​ധി​ച്ച​ത്.

ന​വോ​ഥാ​ന നാ​യ​ക​നെ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​കയെ​ന്ന ഉ​ദ്ദേ​ശ​മാ​ണ് സെ​ൽ​ഫി പോ​യി​ൻറി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് തൈ​ക്കാ​ട് മോ​ഡ​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *