Timely news thodupuzha

logo

കേരളത്തിലെ രാഷ്ട്രീയം പ്രധാനമന്ത്രി മാറ്റിമറിച്ചെന്ന് ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ‌

തിരുവനന്തപുരം: തൃശൂരിലും തിരുവനന്തപുരത്തും ബി.ജെ.പി സ്ഥാനാർത്ഥികൾ മുന്നിട്ട് നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിലുടനീളം ബി.ജെ.പി ആഘോഷ പ്രകടനങ്ങൾ ആരംഭിച്ചു.

കേരളത്തിലെ രാഷ്ട്രീയം പ്രധാനമന്ത്രി നരേന്ദ്രമോദി മാറ്റിമറിച്ചെന്ന് കേരളത്തിന്‍റെ ചുമതലയുള്ള ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ പ്രതികരിച്ചു.

ബി.ജെ.പി പ്രവർത്തകരുടെ തരംഗത്തിന്‍റെ ഫലമാണ് ഈ മുന്നേറ്റമെന്നും സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും ചരിത്രം കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയുടെ വീട്ടിലെത്തി അദ്ദേഹത്തെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകായയിരുന്നു പ്രകാശ് ജാവദേക്കർ. എന്നാൽ സുരേഷ് ഗോപി വിജയമുറപ്പിച്ചിട്ടും മാധ്യമളെ കാണാൻ ഇത് വരെ തയാറായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *