Timely news thodupuzha

logo

പൂനെ കാർ അപകടം; പരിശോധിച്ച രക്തം പ്രതിയായ 17കാരന്‍റെ അമ്മയുടേത്

പൂനെ: പൂനെയിൽ 17കാരൻ ഓടിച്ച പോർഷെ കാർ ഇടിച്ച രണ്ടു പേർ കൊല്ലപ്പെട്ട കേസിൽ 17കാരന്‍റെ രക്തസാമ്പിൾ മാറ്റി പകരം കുട്ടിയുടെ അമ്മയുടെ രക്തം പരിശോധനയ്ക്കായി നൽകിയെന്ന് പൊലീസ്.

സെഷൻസ് കോടതിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. സംഭവസമയത്ത് കുട്ടി മദ്യപിച്ചിരുന്നതായി ആരോപണമുയർന്നിരുന്നു.

എന്നാൽ പരിശോധിച്ചത് കുട്ടിയുടെ അമ്മയുടെ രക്തമാണെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി സ്ഥിരീകരിച്ചു. തെളിവു നശിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്തം പരിശോധിച്ച ആശുപത്രിയിലെ രണ്ടു ഡോക്റ്റർമാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്റ്റർമാരിലാരെങ്കിലും കുട്ടിയുടെ അച്ഛനുമായി ബന്ധപ്പെട്ടതിനു ശേഷമായിരിക്കാം ഇത്തരത്തിൽ ഒരു കൃത്രിമത്വം നടത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം.

കല്യാണി നഗറിൽ മേയ് 19നുണ്ടായ അപകടത്തിൽ രണ്ട് സോഫ്റ്റ് വെയർ എഞ്ചിനീയർമാരാണ് കൊല്ലപ്പെട്ടത്. 17കാരൻ ഇപ്പോൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ നിരീക്ഷണത്തിലാണ്.

Leave a Comment

Your email address will not be published. Required fields are marked *