Timely news thodupuzha

logo

കളക്ടര്‍ രേണു രാജിനെ എസ്‌.ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി; പകരം ഡി.ആര്‍ മേഘശ്രീ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥ തലത്തിൽ മാറ്റം. വയനാട് കളക്ടര്‍ രേണു രാജിനെ എസ്‌.റ്റി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. ഡോക്ടർ അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറുമായും ബി അബ്ദുൽ നാസറിനെ പുതിയ ഫിഷറീസ് ഡയറക്ടറായും നിയമിച്ചു. രേണു രാജിന് പകരം മേഘശ്രീ വയനാട് കളക്ടറാകും. മാനന്തവാടി എം.എൽ.എ ഒ.ആര്‍ കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിൽ മാറ്റമുണ്ടായത്. കര്‍ണാടക സ്വദേശിയായ ഡി.ആര്‍ മേഘശ്രീയെ വയനാട് ജില്ലയിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വയനാട്ടിൽ നിയമിച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *