മൂന്നാർ: കേരളം കണ്ട മഹാപ്രളയത്തിൻ്റെ നൂറാം വാർഷികം മൂന്നാറിൽ ആചരിക്കും. മൂന്നാർ റെയിൽവേയും ആലുവ- മൂന്നാർ റോഡും അന്നത്തെ മൂന്നാർ ടൗണിനെയും തകർത്ത 1924ലെ വെള്ളപ്പൊക്കത്തിൻ്റെ ഓർമ്മപുതുക്കൽ ചടങ്ങുകൾ ജൂലൈ 17, 18, 19 തിയതികളിൽ മൂന്നാർ എൻജിനിയറിംഗ് കോളേജിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
17ന് ആരംഭിക്കുന്ന ഓലക്കുട പ്രദർശനത്തിൽ ലോകത്തെ ഏറ്റവും വലിയ ഓലക്കുടയും ഉണ്ടാകും. 18, 19 തിയതികളിൽ ശിൽപശാല, സെമിനാർ, കാലാപരിപാടികൾ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഉണ്ടാകും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതാണ് എല്ലാ പരിപാടികളും.
പയ്യന്നൂരിലെ ഫോക് ലോർ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ഫോക് ലോർ ആൻ്റ് കൾച്ചറൾ, മൂന്നാർ എഞ്ചിനിയറിംഗ് കോളേജ് എന്നിവയുടെ പങ്കാളിത്തത്തോടെ മൂന്നാർ ഗവ:ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.