Timely news thodupuzha

logo

കൂട്ടുകാരന്റെ അസൂയ; സന്തോഷിക്കാൻ എത്തിയവർ തൊടുപുഴയിൽ പോലീസ് വലയിൽ

തൊടുപുഴ: നഗരത്തിൽ വളർത്ത് മൽസ്യങ്ങളുടെ വിപണന കേന്ദ്രമെന്ന രീതിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ചെയ്ത് കൊടുക്കുന്ന സ്ഥാപനത്തിൽ പോലീസ് പരിശോധന. ഒരു യുവതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. സംഭവങ്ങളുടെ തുടക്കം ഇങ്ങനെയാണ്, പോലീസിന്റെ 112 നമ്പറിലേക്ക് ഒരു അജ്ഞാത വിളി എത്തി. വാഗമണ്ണിൽ നിന്നും ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു വിവരം. തട്ടിക്കൊണ്ടു പോയിയെന്ന് പറയപ്പെടുന്ന യുവാവിന്റെ ഫോൺ നമ്പറും നൽകിയിരുന്നു. ഇതേ തുടർന്ന് ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ തൊടുപുഴ മുവാറ്റുപുഴ റോഡിലാണെന്ന് വ്യക്തമായി. പോലീസ് സ്ഥലം നോക്കി നടക്കുമ്പോൾ മാധ്യമ പ്രവർത്തകൻ കെ.കെ വിജയൻ ഒരു വീട് സംശയം പറഞ്ഞു. അങ്ങനെ പോലീസ് അവിടെ എത്തിയപ്പോൾ യുവതിയെ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട സ്വദേശിനിയായ യുവതി ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയാണ്.

പീരുമേട് സ്വദശിയായ യുവവാവിനൊപ്പമാണ് തൊടുപുഴയിൽ എത്തിയത്. മൽസ്യ വിൽപ്പന കേന്ദ്രം നടത്തിപ്പുകാരനെയും പോലീസ് പിടികൂടി. ഏതാനും നാളുകളായി ഈ കേന്ദ്രത്തിൽ മൽസ്യ വളർത്താൽ അല്ല അനാശാസ്യമാണെന്ന് പൊലീസിന് ഒഴികെ നാട്ടുകാർക്ക് അറിയാമായിരുന്നത്രെ. പോലീസ് ഇതൊന്നും അറിയില്ലലോ… അജ്ഞാത ഫോൺ വിവരം, കൃത്യമായി അറിയാവുന്ന യുവാവിന്റെ സുഹൃത്തിന്റെ ആയിരുന്നത്രേ,, പ്രായ പൂർത്തിയായവർക്ക് എന്തും ആകാമെന്ന നിയമം ഉള്ളതിനാൽ കേസെടുക്കാൻ വകുപ്പില്ല എന്നാണറിയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *