Timely news thodupuzha

logo

അടിസ്ഥാന സൗകര്യങ്ങള്‍ ഒരുങ്ങുന്നുവെന്ന് പറയുമ്പോഴും രോഗികളെ വലക്കുകയാണ് അടിമാലി താലൂക്കാശുപത്രി

ഇടുക്കി: തോട്ടം മേഖലയില്‍ നിന്നും ആദിവാസി ഇടങ്ങളില്‍ നിന്നുമൊക്കെ ദിവസവും നൂറുകണക്കിനാളുകള്‍ എത്തുന്ന ആശുപത്രിയാണ് അടിമാലി താലൂക്കാശുപത്രി. അടിസ്ഥാന സൗകര്യ വര്‍ധനവിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ ഉയരുന്നുണ്ട്.

വൈകാതെ എല്ലാം ശരിയാകുമെന്നാണ് ബന്ധപ്പെട്ടവരുടെ വാദം.എന്നാല്‍ ആശുപത്രിയിലെ നിലവിലെ സ്ഥിതി രോഗികളെ വല്ലാണ്ട് വലക്കുന്നതാണ്.

പുതിയ കെട്ടിട നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന എക്‌സറേ യൂണിറ്റ് പൊളിച്ചതോടെ രോഗികള്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.

ദിവസവും നൂറുകണക്കിനാളുകള്‍ ചികിത്സ തേടുന്ന ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് ഇപ്പോഴും പ്രതിസന്ധിയായി തുടരുന്നു. തുറക്കുമെന്ന് അറിയിച്ച ഡയാലിസിസ് യൂണിറ്റ് ഇനിയും യാഥാര്‍ത്ഥ്യമായില്ല.

ക്രോസ് മാച്ചിംഗ് സംവിധാനമൊരുങ്ങിയില്ല. സ്‌കാനിംഗിനും മതിയായ സൗകര്യമില്ല.കൊവിഡ് കാലത്ത് പ്രഖ്യാപിച്ച് പിന്നീട് യാഥാര്‍ത്ഥ്യമാക്കിയ ഓക്‌സിജന്‍ പ്ലാന്റിന്റെ പ്രവര്‍ത്തനവുമിപ്പോള്‍ വേണ്ടവിധമില്ല.

ഇങ്ങനെ പരാധീനതകള്‍ ഇപ്പോഴും പലതുണ്ട് ഈ താലൂക്കാശുപത്രിയില്‍.സ്ഥല പരമിതി മറികടക്കാന്‍ പുതിയ കെട്ടിടങ്ങള്‍ ഒരുങ്ങുന്നുണ്ട്. അതിനൊപ്പം രോഗികള്‍ക്ക് ആശ്വാസകരമാകേണ്ടുന്ന ഇക്കാര്യങ്ങളില്‍ കൂടി പ്രശ്‌നപരിഹാരം ഉണ്ടാകണമെന്നാണ് ആവശ്യം.

Leave a Comment

Your email address will not be published. Required fields are marked *