Timely news thodupuzha

logo

മൂന്നാർ ഗ്യാപ്പ് റോഡില്‍ വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങള്‍ തുടര്‍ക്കഥ: നടപടിയും പരിശോധനയും കടുപ്പിച്ച് എം.വി.ഡി

മൂന്നാർ: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് മൂന്നാര്‍ ഗ്യാപ്പ് റോഡ്. മുഖം മിനുക്കിയ ഗ്യാപ്പ് റോഡിലൂടെയുള്ള ഡ്രൈവിംഗും മനോഹര കാഴ്ച്ചകളുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ യാത്രക്കിടയിലെ ആവേശം അതിരുവിടുന്നതാണ് മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയായിട്ടുള്ളത്. വാഹനങ്ങളുടെ മുകളിലും ജനാലയിലുമൊക്കെയിരുന്ന് യുവാക്കള്‍ സാഹസിക യാത്ര നടത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടയില്‍ മാത്രം നിയമ ലംഘനം നടത്തിയ 13 വാഹനങ്ങള്‍ പിടികൂടുകയും 13 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ക്ക് പുറമെ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളിലും അപകട യാത്ര നടക്കുന്നു. സഫാരി ജീപ്പുകളുടെയടക്കം അമിത വേഗതയും പരാതികള്‍ക്ക് ഇടവരുത്തുന്നുണ്ട്. പരിശോധനയും നടപടികളുമായി മുമ്പോട്ട് പോകുമ്പോഴും നിയമ ലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകേണ്ടി വരുമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *