കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല വാർഷികപ്രഥമാധ്യാപക യോഗവും മികവുത്സവും സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകർക്കുള്ള യാത്രയയപ്പും ഗവ.ടി.എച്ച്.എസിൽ നടന്നു. മുൻസിപ്പൽ കൗൺസിലർ ധന്യാ അനിൽ ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപകസംഗമത്തിൽ അസി. എഡ്യൂക്കേഷണൽ ഓഫീസർ ടോമി ഫിലിപ്പ് അധ്യക്ഷനായിരുന്നു. ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഇ.ഒ ടോമി ഫിലിപ്പിനെയും പതിനാല് പ്രധാനധ്യാപകരെയും ആദരിക്കുകയും
‘സമൂഹ വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെ പങ്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു.
അധ്യയന വർഷത്തെ മികച്ച സ്കൂൾ പ്രവർത്തന മാതൃകകൾ അവതരിപ്പിച്ചു. സർവ്വീസിൽ നിന്നു പിരിയുന്ന ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസിനെയും ചടങ്ങിൽ ആദരിച്ചു. എച്ച്.എം ഫോറം സെക്രട്ടറി ജോസഫ് മാത്യു , ബി.പി.സി ഷാജി മോൻ.കെ.ജെ, പി.എം.തോമസ്, ലാലി ജോർജ്, ആനി ജോസഫ് എന്നിവർ പ്രസംഗിച്ചു.