ബാംഗ്ലൂർ: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്കെതിരേ അറസ്റ്റ് വാറണ്ട്. പ്രോവിഡൻസ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്.
ഉത്തപ്പയുടെ ഉടമസ്ഥതയിലുള്ള സെഞ്ച്വറീസ് ലൈഫ് സ്‌റ്റൈല്‍ ബ്രാന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് ആരേപണം.
പി.എഫ് റീജിയണൽ കമ്മിഷണർ എസ് ഗോപാൽ റെഡ്ഡിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ പുലികേശി നഗർ പൊലീസിന് നിർദേശം നൽകി.
താരത്തിന്‍റെ സ്ഥാപനത്തിൽ ജോലി ച്ചെയ്യുന്ന ജീവനക്കാർക്കും പി.എഫ് പണം നൽകാതെ വഞ്ചിച്ചെന്ന് പരാതിയുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം ഉത്തപ്പ കുടുംബത്തോടൊപ്പം ദുബായിലാണ് താമസം. ഇന്ത‍്യക്ക് വേണ്ടി 46 ഏകദിന മത്സരങ്ങളും 13 ട്വന്‍റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട് താരം.