തിരുവനന്തപുരം: മൂന്നാർ പ്രദേശത്ത് സുസ്ഥിര വികസനം സാധ്യമാക്കുന്നതിനും അനധികൃത കൈയ്യേറ്റങ്ങളിലും നിർമ്മാണങ്ങളിലും ഉചിതമായ തീരുമാനമെടുക്കുന്നതിനും പ്രദേശത്തിന്റെ പാരിസ്ഥിതിക സവിശേഷതകൾ സംരക്ഷിക്കുന്നതിനുമായി മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കും.
മൂന്നാർ, ദേവികുളം, മറയൂർ, ഇടമലക്കുടി, കാന്തലൂർ, വട്ടവട, മാങ്കുളം, ചിന്നക്കനാൽ പഞ്ചായത്തിലെ 8 ഉം 13 ഉം വാർഡുകൾ ഒഴിച്ചുള്ള മേഖലകൾ, പള്ളിവാസൽ പഞ്ചായത്തിലെ 4 ഉം 5 ഉം വാർഡുകൾ എന്നീ പഞ്ചായത്തുകളെ/പ്രദേശങ്ങളെ ഉൾപ്പെടുത്തി, കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട്, 2016 വകുപ്പ് 51 ൽ നിഷ്‌കർഷിച്ച പ്രകാരമാണ് മൂന്നാർ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കുക. അതോറിറ്റിയുടെ ഘടന അംഗീകരിച്ചു.
അതിന്റെ ഭാഗമായി ഈ പ്രദേശങ്ങളെ ഒരു ജോയിന്റ് ആസൂത്രണ പ്രദേശമായി പ്രഖ്യാപിച്ച് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കും. ജോയിന്റ് ആസൂത്രണ പ്രദേശത്തിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ജോയിന്റ് ആസൂത്രണ കമ്മിറ്റി രൂപീകരിക്കും. 2021 ലെ കേരള നഗര-ഗ്രാമാസൂത്രണ (മാസ്റ്റർ പ്ലാൻ രൂപീകരണവും അനുമതി നൽകലും) ചട്ടം 27(2) പ്രകാരമുള്ള അംഗങ്ങൾ ഉൾപ്പെടുന്ന ജോയിന്റ് ആസൂത്രണ കമ്മിറ്റിയുടെ ഘടന അംഗീകരിച്ചു.
മൂന്നാർ ഹിൽ ഏരിയ അതോറിറ്റിയുടെ രൂപീകരണം സംബന്ധിച്ച് വ്യവസ്ഥകൾ അംഗീകരിച്ചു. നിയമനങ്ങൾ കേരള കേരള ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ആക്ട് ചട്ടം പ്രകാരം നടത്തും. തസ്തികആലപ്പുഴ കണ്ടങ്കരി, ദേവീ വിലാസം ഹയർ സെക്കണ്ടറി സ്‌കൂളിൽ സയൻസ് ബാച്ചിൽ 9 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.
കരാർ ഒപ്പുവയ്ക്കുംകെ.എസ്.ഇ.ബി. മുഖേന കേരള ഗ്രീൻ എനർജി കോറിഡോർ പദ്ധതി നടപ്പാക്കുന്നതിന് ജർമ്മൻ ബാങ്കായ കെ.എഫ്.ഡബ്ല്യൂവിൽ നിന്ന് ലോൺ ലഭ്യമാക്കുന്നതിന് കേരള സർക്കാർ, കെ.എസ്.ഇ.ബി., കെ.എഫ്.ഡബ്ല്യൂ എന്നിവർ ചേർന്ന് പ്രൊജക്ട് എഗ്രിമെന്റ് ഒപ്പുവയ്ക്കുന്നതിന് അനുമതി നൽകി.
സേവനകാലാവധി ദീർഘിപ്പിക്കുംസാമൂഹ്യ നീതി വകുപ്പിന്റെ കീഴിൽ ആരംഭിച്ച മെയിന്റിനൻസ് ട്രൈബ്യൂണലുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന 25 ടെക്‌നിക്കൽ അസിസ്റ്റന്റ്മാരുടെ സേവനം ഒരു വർഷത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ തീരുമാനിച്ചു.
സർക്കാർ ഗ്യാരണ്ടിവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിന് ഹഡ്‌കോയിൽ നിന്ന് 3600 കോടി രൂപ വായ്പ എടുക്കാൻ വിഴിഞ്ഞം അന്താരാഷ്ട്ര സീ പോർട്ട് ലിമിറ്റഡിന് സംസ്ഥാന സർക്കാർ ഗ്യാരണ്ടി നൽകും.
തിരുവനന്തപുരം: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ തീയിട്ട സംഭവത്തിൽ പിടിയിലായ പ്രതി ഷഹറൂബ് സെയ്ഫി ഡൽഹി ഷഹീന്‍ബാഗ് സ്വദേശി എന്ന് കണ്ടെത്തി അന്വേഷണ സംഘം.
ട്രെയിനിൽ തീയിട്ടതിന് പിടിയിലായ പ്രതി തന്‍റെ മകനെന്ന് ഷഹറൂബ് സെയ്ഫിയുടെ അമ്മ സ്ഥിരീകരിച്ചു. ഇതുകൂടാതെ ട്രാക്കിൽ നിന്ന് പൊലീസ് കണ്ടെടുത്ത ബാഗിലെ വസ്ത്രങ്ങൾ ഇയാളുടെതാണ് അച്ഛനും തിരിച്ചറിഞ്ഞു. ഇതോടെ രണ്ടും ഒരാളെന്ന നിഗമനത്തിലാണ് പൊലീസ്.
ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഡയറിയും നിരവധി ഫോണുകളും പിടിച്ചെടുത്തെന്നാണ് സൂചന. അതേസമയം പ്രതിക്ക് തീവ്രവാദ സംഘത്തിന്‍റെ ഭാഗമാണെന്നാണ് നിഗമനം. രത്നഗിരിയിൽ നിന്നും പിടികൂടി ഇയാളെ പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോഴായിരുന്നു ഇതുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചത്. കൂടാതെ ആശുപത്രിയിൽ നുന്നും ഇയാൾ ഗുജറാത്തിലെക്കാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും റിപ്പോർട്ടുണ്ട്.
ഇയാൾ ഒറ്റയ്ക്ക് തന്നെയാണ് കൃത്യം നിർവഹിച്ചതെന്നാണ് നിലവിലെ വിവരം. ആക്രമണ പദ്ധതിയിടുമ്പോൾ ഇയാൾക്ക് മറ്റാരുടെയങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കും. ഇതുകൂടാതെ ഇത്തരമൊരു ആക്രമണം എന്തുകൊണ്ട് കേരളത്തിൽ അതും ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ നടത്താന്‍ തീരുമനിച്ചു എന്നതടക്കം പൊലീസ് അന്വേഷിച്ച് വരികയാണ്.
ഇതിനിടെ ട്രെയിന്‍ തീവെയ്പിൽ മരിച്ച കുടുംബാംഗങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ പിടിയിലായ പ്രതിയെ ഉടന്‍ കേരളത്തിലെത്തിക്കുമെന്ന് ഡിജിപി അറിയിച്ചു. വിഷയത്തിൽ മഹാരാഷ്ട്ര ഡിജിപിയുമായി ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര ഏജന്‍സികളാണ് പ്രതിയെ കുറിച്ചുള്ള വിവരം മാഹാരാഷ്ട്ര തീവ്ര വിരുദ്ധ സ്ക്വാഡാണ് (എടിഎസ്) നൽകിയതെന്നും അദ്ദേഹം പറഞ്ഞു.